കര്‍ഷകര്‍ക്കു മാത്രമായി ദൂരദര്‍ശന്റെ ഡി.ഡി. കിസാന്‍ ചാനല്‍

മോഡി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കര്‍ഷകര്‍ക്കായുള്ള പ്രത്യേക ചാനല്‍ ഡി ഡി കിസാന്‍ നാളെ മുതല്‍ സംപ്രേക്ഷണം ആരംഭിക്കും. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി നടത്തുന്ന പ്രത്യേക പ്രദര്‍ശനങ്ങളുടെ ഭാഗമായാവും ചാനലിന്റെ ഉദ്ഘാടനം.
ഡല്‍ഹിക്ക് പുറമെ രാജ്യത്തെ 60 പ്രധാന നഗരങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വ്യക്തമാക്കുന്ന പ്രദര്‍ശനങ്ങള്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഒരു മാസത്തോളം സ്റ്റാളുകളിലും വാഹനങ്ങളിലുമായി പ്രദര്‍ശനങ്ങള്‍ നടക്കും. \'സ്വച്ഛ് ഭാരത് അഭിയാന്‍\', \'ബേട്ടി ബച്ചാവോബേട്ടി പഠാവോ\' തുടങ്ങിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങളും \'മന്‍ കി ബാത്ത്\', \'മേക്ക് ഇന്‍ ഇന്ത്യ\' പദ്ധതികള്‍ക്കും പ്രദര്‍ശനത്തില്‍ പ്രധാന്യം നല്‍കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























