എല്ലാവരും രാജാവിനെപ്പോലെ... ജൂണ്‍ 21ന് എല്ലാ വിദ്യാലയങ്ങളിലും യോഗ ചെയ്യണമെന്ന് കേന്ദ്രം

നരേന്ദ്ര മോഡിയുടെ യോഗ പുകള്‍പെറ്റതാണ്. മോഡിയുടെ ആരോഗ്യത്തിന്റെ രഹസ്യം തന്നെ യോഗയും ധ്യാനവുമാണെന്ന് വെളിപ്പെടുത്തിയിരുന്നു. അവസാനം അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയും മോഡിയുടെ യോഗയില്‍ വീണിരുന്നു.
ഇപ്പോള്‍ രാജ്യാന്തര യോഗാ ദിനമായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച ജൂണ്‍ 21നു സ്‌കൂളുകളും കോളജുകളും അടക്കം രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രാവിലെ ഏഴു മുതല്‍ 7.35 വരെ യോഗ ചെയ്യാന്‍ മോഡി ഉത്തരവിട്ടു.
കേന്ദ്ര ആയുര്‍വേദ യോഗാ നാച്ചുറോപ്പതി വകുപ്പിന്റെ ഇതു സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും ലഭിച്ചിട്ടുണ്ട്. സംസ്ഥാന തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും പഞ്ചായത്തുകളിലും യോഗാ പ്രദര്‍ശനം സംഘടിപ്പിക്കണം. സര്‍വകലാശാലകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്ലാവരും യോഗാ ചെയ്യണം. യോഗാ ചെയ്യുന്ന വിധം വിവരിക്കുന്ന 100 ഡിവിഡി വീതം സംസ്ഥാനങ്ങള്‍ക്ക് അയച്ചുകൊടുക്കും. നാഷനല്‍ ഹെല്‍ത്ത് പോര്‍ട്ടലിലും വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.
സംസ്ഥാന പൊലീസ് സേനാംഗങ്ങളോടും പങ്കെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നാഷനല്‍ സര്‍വീസ് സൊസൈറ്റി, നെഹ്‌റു യുവ കേന്ദ്ര തുടങ്ങിയ സംഘടനകളെയും പങ്കെടുപ്പിക്കണം. തുടര്‍ന്നു യോഗാ ശില്‍പശാലകളും സെമിനാറുകളും പരിശീലനവും സര്‍ക്കാര്‍ സംഘടിപ്പിക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























