നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റശ്രമം; മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ തംഗ്ധറില്‍ നിയന്ത്രണ രേഖയിലുടെ നുഴഞ്ഞുകയറാനുള്ള തീവ്രവാദികളുടെ നീക്കം സൈന്യം തകര്‍ത്തു. ഏറ്റുമുട്ടലില്‍ മൂന്നു സൈനികരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു. സൈന്യം നടത്തിയ പട്രോളിംഗിനിടെയാണ് നിയന്ത്രണ രേഖയില്‍ അസാധാരണമായ വിധത്തിലുള്ള തീവ്രവാദികളുടെ മുന്നേറ്റം കണ്ടെത്തിയത്. ഇതേതുടര്‍ന്നുണ്ടായ കനത്ത വെടിവയ്പിലാണ് മൂന്നു സൈനികരും കൊല്ലപ്പെട്ടത്. ഒരു സൈനികന് പരുക്കേറ്റു. ഏറ്റുമുട്ടല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വരെ നീണ്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























