ഇനി ഇടനിലക്കാര്‍ വേണ്ട; മോഡിയെ നേരിട്ട് അഭിപ്രായങ്ങള്‍ അറിയിക്കാം

പ്രധാനമന്ത്രിയും ജനങ്ങളും തമ്മിലുള്ള അകലം കുറച്ച് നരേന്ദ്ര മോഡി. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് സാധാരണക്കാര്‍ക്ക് അഭിപ്രായം അറിയിക്കാന്‍ കഴിയുന്നത്. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റ് പരിഷ്‌കരിച്ചത്. പ്രധാനമന്ത്രിയുമായി പൊതുജനങ്ങള്‍ക്ക് നേരിട്ട് അഭിപ്രായങ്ങള്‍ അറിയിക്കാവുന്നതിനുള്ള സംവിധാനമാണ് പരിഷ്‌കരിച്ച സൈറ്റിന്റെ പ്രധാന സവിശേഷത.
ഒരു വര്‍ഷം തികച്ച അവസരത്തില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്കു നല്‍കുന്ന സന്ദേശം പ്രധാന മെനുവില്‍ നല്‍കിയിട്ടുണ്ട്.
സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ നേട്ടങ്ങളുടേയും, പദ്ധതികളുടേയും, പ്രധാനമന്ത്രി നടത്തിയ സന്ദര്‍ശനങ്ങളുടേയും വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. നമ്മുടെ സര്‍ക്കാര്‍ എന്ന ലിങ്കിലൂടെ രാഷ്ട്രപതി, ലോക്‌സഭ, രാജ്യസഭ, ക്യാബിനറ്റ് സേക്രട്ടേറിയേറ്റ്, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, സര്‍ക്കാരിന്റെ പ്രധാന വെബ്‌സൈറ്റുകള്‍ എന്നിവ ഹോംപേജിലൂടെ തന്നെ സന്ദര്‍ശിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























