ജനതാദള്‍ യുണൈറ്റഡ് നേതാവിന്റെ വീട്ടിലെത്തിയ പാഴ്‌സല്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു

ബീഹാറിലെ ജനതാദള്‍ യുണൈറ്റഡ് നേതാവിന്റെ വീട്ടിലെത്തിയ പാഴ്‌സല്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബിഹാറിലെ ഗയാ ജില്ലയിലെ ജെ.ഡി.യു ജില്ലാ പ്രസിഡന്റ് അഭയ് ഖുഷ്‌വാഹയുടെ പേരിലെത്തിയ പാഴ്‌സലാണ് പൊട്ടിത്തെറിച്ചത്. സന്തോഷ് കുമാര്‍(24) എന്നയാളാണ് സ്‌ഫോടനത്തില്‍ മരിച്ചത്.
എന്നാല്‍ സംഭവസമത്ത് അഭയ് വീട്ടില്‍ ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച രാത്രിയാണ് പൊതി വീട്ടിലെത്തുന്നത്. തുടര്‍ന്നു രാവിലെ പാര്‍സല്‍ എടുത്തുനോക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടാകുന്നത്. അഭയുടെ ബന്ധുക്കളാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. ഉടന്‍ തന്നെ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സന്തോഷ് മരിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























