കോളജ് പ്രിന്‍സിപ്പല്‍ സ്ഥാനത്തേക്കു മൂന്നാംലിംഗക്കാരി

ഇന്ത്യയില്‍ കോളജ് പ്രിന്‍സിപ്പലാകുന്ന ആദ്യ മൂന്നാംലിംഗക്കാരിയെന്ന റിക്കാര്‍ഡ് മനാബി ബദ്ധ്യോപാധ്യായയ്ക്ക്. കോല്‍ക്കത്തയിലെ പ്രസിദ്ധമായ കൃഷ്ണനഗര്‍ വുമണ്‍സ് കോളജിന്റെ പ്രിന്‍സിപ്പലായി ഇവര്‍ ജൂണ്‍ ഒമ്പതിനു ചാര്‍ജെടുക്കും. നിലവില്‍ വിവേകാനന്ദ മഹാവിദ്യാലയത്തിലെ അസോസിയേറ്റ് പ്രഫസറാണ് ഇവര്‍.
മനാബിയെ പ്രിന്‍സിപ്പലാക്കാനുള്ള തീരുമാനം കോളജ് സര്‍വീസ് കമ്മീഷന്റെയാണെന്നും ഇക്കാര്യത്തില്‍ താന്‍ ഒരു സമ്മര്‍ദവും ചെലുത്തിയിട്ടില്ലെന്നും തീരുമാനത്തില്‍ സന്തോഷമുണെ്ടന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി അഭിപ്രായപ്പെട്ടു. മനാബിയുടെ നിയമനത്തെ കല്യാണി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ രത്തന്‍ലാല്‍ ഹന്‍ഗ്ലുവും സ്വാഗതം ചെയ്തിട്ടുണ്ട്.. മനാബിയുടെ സ്ഥാനലബ്ധിയെ ബംഗാളിലെ മാധ്യമങ്ങളും ആഘോഷിക്കുകയാണ്. ഇതോടെ കൃഷ്ണനഗര്‍ കോളജും വാര്‍ത്തകളില്‍ നിറയുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























