ലോകത്തെ കരുത്തരായ സ്ത്രീകളില്‍ ഇന്ത്യയില്‍ നിന്ന് നാലു പേര്‍

എല്ലാ മേഖലയിലും ഇപ്പോള്‍ സ്ത്രീകളുടെ പങ്ക് വലുതാണ്. ലോകത്തെ കരുത്തരായ 100 സ്ത്രീകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് നാലു പേര്‍ എത്തുക എന്ന് പറയുന്നതും വലുത് തന്നെയാണ്. ഫോബ്‌സ് മാസികയാണ് ഇത്തരത്തില്‍ പട്ടിക പുറത്തിറക്കിയത്. അമേരിക്കയുടെ പുതിയ എസ് ബി ഐ മേധാവി അരുന്ധതി ഭട്ടാചാര്യ, ഐ സി ഐ സി ഐ ബാങ്ക് മേധാവി ചന്ദ കൊച്ചാര്‍, ബയോകോണ്‍ സ്ഥാപക കിരണ്‍ മസുംദാര്‍ ഷാ, എച്ച്ടി മീഡിയ ചെയര്‍പേഴ്‌സണ്‍ ശോഭന ഭാര്‍ട്യ എന്നിവരാണ് പട്ടികയിലെത്തിയ ഇന്ത്യക്കാര്‍.
അരുന്ധതി ഭട്ടാചാര്യ പട്ടികയില്‍ 30ാം സ്ഥാനത്താണുള്ളത്. ചന്ദ കൊച്ചാര്‍ 35ാം സ്ഥാനത്തും കിരണ്‍ മസംദൂര്‍ ഷാ 85, ശോഭന പാര്‍ട്യ 93 സ്ഥാനങ്ങളിലുമാണുള്ളത്. ജര്‍മന്‍ ചാന്‍സലര്‍ ആഞ്‌ല മെര്‍ക്കലാണ് ലോകത്തിലെ ഏറ്റവും ശക്തയായ വനിത എന്ന് പട്ടിക പറയുന്നു. മുന്‍ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ രണ്ടാം സ്ഥാനത്തും ബില്‍ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ സഹസ്ഥാപക മെലിണ്ട ഗേറ്റസ് മൂന്നാം സ്ഥാനത്തും ഇടം നേടി.
ഫോബ്‌സിന്റെ പട്ടികയില്‍ രണ്ടു ഇന്ത്യന്‍ വംശജരും സ്ഥാനം പിടിച്ചു. ശീതളപാനീയ മേഖലയിലെ ഭീമന്‍ പെപ്‌സികോ അധ്യക്ഷ ഇന്ദ്ര നൂയി, സിസ്‌കോയിലെ ചീഫ് ടെക്‌നോളജി ഓഫീസര്‍ പദ്മശ്രീ വാരിയര്‍ എന്നിവര്‍ യഥാക്രമം 15ഉം 84ഉം സ്ഥാനങ്ങളിലാണ് ഇടം പിടിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























