ഗ്രീന്‍പീസിന് ആഭ്യന്തര സംഭാവന സ്വീകരിക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി

പ്രമുഖ എന്‍.ജി.ഒ സംഘടനയായ ഗ്രീന്‍പീസ് ഇന്ത്യക്ക് ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി. രാജ്യത്തിനകത്തുനിന്നുള്ള സംഭാവനകള്‍ സ്വീകരിക്കുന്നതിന് ഗ്രീന്‍പീസിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന് കോടതി അനുമതി നല്‍കി. അക്കൗണ്ടിലുള്ള സ്ഥിര നിക്ഷേപം എടുക്കുന്നതിനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏപ്രില്‍ ഒമ്പതിന് ഗ്രീന്‍പീസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത് ഗ്രീന്‍പീസ് ഇന്ത്യ നല്‍കിയ റിട്ട് പെറ്റീഷന്‍ പരിഗണിച്ചാണ് കോടതിയുടെ നടപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























