ഭിന്നലിംഗ വിഭാഗത്തിലുള്ള ആദ്യ കൊളേജ് പ്രിന്‍സിപ്പാള്‍

ഭിന്നലിംഗ വിഭാഗത്തിലുള്ള ആദ്യ കൊളേജ് പ്രിന്‍സിപ്പാള്‍ അടുത്ത മാസം ഒമ്പതിന് ജോലിയില്‍ പ്രവേശിക്കും. കൊല്‍ക്കത്തിയിലെ മനാബി ബന്ധോപാദ്യയയാണ് ആദ്യത്തെ ഭിന്നലിംഗ പ്രിന്‍സിപ്പാള്‍ എന്ന ബഹുമതിയ്ക്ക് അര്‍ഹനായത്. ലോകത്തിലെ തന്നെ ഭിന്നലിംഗ വിഭാഗത്തിലെ ആദ്യ പ്രിന്‍സിപ്പാള്‍ എന്ന നേട്ടവും മനാബിയ്ക്ക് തന്നെ. പശ്ചിമബംഗാളിലെ കൃഷ്ണനഗര്‍ വനിതാ കൊളജ് പ്രിന്‍സിപ്പാളായിട്ടാണ് മനാബി ജോലിയില്‍ പ്രവേശിക്കുന്നത്.
നിലവില്‍ വിവേകാനന്ദ ശതോബര്‍ഷികി മഹാവിദ്യാലയത്തിലെ അസോസിയേറ്റ് പ്രഫസറാണ് മനാബി. കോളജ് സര്‍വീസ് കമ്മീഷന്‍ എടുത്ത തീരുമാനത്തെ സംസ്ഥാന വിദ്യാഭ്യാസമന്ത്രി പാര്‍ഥ ചാറ്റര്‍ജി അഭിനന്ദിച്ചു. മനാബിയുടെ നിയമനം ഭിന്നലിംഗ വിഭാഗത്തിന് ശക്തി പകരുന്ന ഒന്നാണ്. പ്രായമായ അച്ഛന് തന്റെ സ്ഥലം മാറ്റം പ്രയോജനപ്രദമാവുമെന്ന് മനാബി പ്രതികരിച്ചു. ഭിന്നലിംഗക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് സംസാരിച്ചെങ്കിലും മാധ്യമങ്ങള്‍തനിക്ക് നല്‍കുന്ന അമിത വാര്‍ത്താപ്രാധാന്യത്തില്‍ മനാബി അതൃപ്തി അറിയിച്ചു. കഴിഞ്ഞ ദിവസം വളര്‍ത്തു മകനും സുഹൃത്തിനുമൊപ്പം മനാബി കൊളേജ് സന്ദര്‍ശിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























