കേജരിവാളിന് പിന്തുണയുമായി മുഖ്യമന്ത്രിമാര്‍

കേന്ദ്ര സര്‍ക്കാരുമായുള്ള അധികാര തര്‍ക്കത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്!രിവാളിന് പിന്തുണയുമായി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവരാണ് അരവിന്ദ് കേജ്!രിവാളിന് പിന്തുണയറിച്ചിട്ടുള്ളത്. കേന്ദ്രം തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനോട് ഇരട്ടത്താപ്പ് നയമാണ് കാണിക്കുന്നതെന്ന് ഇവര്‍ കുറ്റപ്പെടുത്തി.
വിവിധ മുഖ്യമന്ത്രിമാര്‍ പിന്തുണ അറിയിച്ചതോടെ കേന്ദ്ര സംസ്ഥാന ബന്ധങ്ങളില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. അതിനിടെ, കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികളുടെ പിന്തുണയോടെ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാനുള്ള നീക്കത്തിലാണ് ആംആദ്മി പാര്‍ട്ടി.
ഡല്‍ഹിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള അധികാരത്തര്‍ക്കം നിയമ യുദ്ധത്തിലേക്ക് നീങ്ങുകയാണ്. ലഫ്. ഗവര്‍ണറുടെ അധികാരം സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കും. കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഭരണഘടനാ വിരുദ്ധമാണെന്നും അഴിമതിക്ക് ലൈസന്‍സ് നല്‍കുന്നതുമാണെന്നാണ് എഎപി സര്‍ക്കാരിന്റെ വാദം.
കേന്ദ്ര വിജ്ഞാപനം തള്ളി ഡല്‍ഹി നിയമസഭ കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. അതിനിെട, ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി എല്‍.സി. ഗോയല്‍ എന്നിവരുമായി സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തു. ഡല്‍ഹി അഴിമതി വിരുദ്ധ ബ്യൂറോയുടെ അധികാരം പരിമിതപ്പെടുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി സംശയാസ്പദമാണെന്ന്് ഡല്‍ഹി ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























