നീതി ആയോഗ്: ഗ്രാമങ്ങളിലെ അഞ്ചു നിര്‍ധന കുടുംബങ്ങള്‍ക്കു സാമ്പത്തിക പരിരക്ഷ

ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യംവച്ച് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന നീതി ആയോഗ് പദ്ധതിയിലൂടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും അഞ്ചു നിര്‍ധന കുടുംബങ്ങള്‍ക്കു സാമ്പത്തിക സഹായം ഏര്‍പ്പെടുത്തും. കേന്ദ്രസര്‍ക്കാര്‍ നേരിട്ടു നടപ്പാക്കുന്ന ധനസഹായ പദ്ധതിക്ക് അര്‍ഹരായവരെ കണ്ടത്തേണ്ട ചുമതല പഞ്ചായത്തുകള്‍ക്കാണ്. ആദ്യഘട്ടത്തില്‍ ഒരു ഗ്രാമത്തില്‍ അഞ്ചുപേര്‍ക്കു ധനസഹായം നല്‍കിയാരംഭിക്കുന്ന പദ്ധതി ഭാവിയില്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കും. ജൂണ്‍ മാസത്തിനു മുന്‍പു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു പഞ്ചായത്തുകള്‍ക്കു നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.
പൂര്‍ണമായും ആധാര്‍ മുഖേനയായിരിക്കും ധനസഹായം ആളുകളില്‍ എത്തിക്കുക. നീതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ, ബിവേക് ദബ്രോയി, സര്‍ക്കാര്‍ പ്രതിനിധി ടി.സി.എ ആനന്ദ് എന്നിവരാണു പദ്ധതിക്കു നേതൃത്വം നല്‍കുക. സഹായം യഥാര്‍ഥ കൈകളിലെത്തിക്കാനായാണ് ആധാറുമായി പദ്ധതിയെ സംയോജിപ്പിച്ചതെന്ന് ഇവര്‍ അറിയിച്ചു. ഇന്ത്യയിലെ 80 ശതമാനത്തോളം ആളുകളും ഇപ്പോള്‍ ആധാറിനു കീഴില്‍ എത്തിയെന്നാണു കണക്കുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























