പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടി ആണ്‍ കുട്ടിയുടെ മുഖത്ത് ആസിഡൊഴിച്ചു

കലികാലമായെന്ന് തോന്നുന്നു. സാധാരണ കലികാലത്തിലാണ് സ്ത്രീകള്‍ തുനിഞ്ഞ് ഇറങ്ങാറെന്നു കേള്‍ക്കുന്നു. ആണുങ്ങളുടെ സമയം മോശമായതിനാല്‍ ഒന്നു കരുതി ഇരിക്കുന്നത് എല്ലാവര്‍ക്കും നന്ന്.
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ആസിഡിന് ഇരകളാക്കപ്പെട്ട അനേകം പെണ്‍കുട്ടികളുടെ വാര്‍ത്തകള്‍ ഇതിനകം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഉത്തര്‍പ്രദേശിലെ ബല്ലിയില്‍ ഇതിന്റെ മറുവശം സംഭവിച്ചതിനെ തുടര്‍ന്ന് ആണ്‍കുട്ടിയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബല്ലയിലെ രസ്രാ ഏരിയയില്‍ വ്യാഴാഴ്ച നടന്ന സംഭവത്തില്‍ വിവാഹാഭ്യര്‍ത്ഥന നിഷേധിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആണ്‍കുട്ടിക്ക് മേല്‍ ആസിഡൊഴിച്ചു. ജാംഗാവോണ്‍ വില്ലേജിലെ രാജ്കുമാര്‍ പാല്‍ എന്നയാള്‍ക്കാണ് പൊള്ളലേറ്റത്. ഇയാളെ ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് വാരണാസിയിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയെ വെള്ളിയാഴ്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്തു.
രസ്രാ പോലീസ് സ്‌റ്റേഷന് സമീപം താമസസ്ഥലത്തെ ടെറസില്‍ കിടന്ന ഉറങ്ങുമ്പോള്‍ അയല്‍ക്കാരിയായ പെണ്‍കുട്ടി എത്തുകയും മുഖത്ത് ആസിഡ് ഒഴിക്കുകയുമായിരുന്നു. മുഖത്ത് പൊള്ളലേറ്റ യുവാവിനെ പെട്ടെന്ന് തന്നെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും വിദഗ്ദ്ധ നിര്‍ദേശത്തെ തുടര്‍ന്ന് വാരണാസിയിലേക്ക് മാറ്റുകയുമായിരുന്നു. വെള്ളിയാഴ്ച പയ്യന്റെ മാതാവ് സമര്‍പ്പിച്ച പരാതിയില്‍ പോലീസ് കേസെടുക്കുകയും പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ദീര്‍ഘകാലമായി പെണ്‍കുട്ടി ഇയാള്‍ക്ക് പിന്നാലെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പുറകേ നടക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























