ഹൈക്കോടതി ഉത്തരവ് പ്രകാരം കെഎസ്ആർടിസിയിൽ പരിഹാര കമ്മിറ്റി രൂപീകരിക്കുവാൻ സിഎംഡി ബിജുപ്രഭാകർ ഐഎഎസ് നിർദ്ദേശം നൽകി

കെഎസ്ആർടിസിയിൽ പരിഹാര കമ്മിറ്റി രൂപീകരിക്കുവാൻ സിഎംഡി ബിജുപ്രഭാകർ ഐഎഎസ് നിർദ്ദേശം നൽകി. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് പുതിയ തീരുമാനം . കെഎസ്ആർടിസി മാനേജ്മെന്റ് തലത്തിൽ നിന്നും തൊഴിലാളികൾക്കിടയിൽ നിന്നും തുല്യപ്രാതിനിധ്യത്തോട് ആയിരിക്കും കമ്മിറ്റി രൂപീകരിക്കുക. കമ്മിറ്റിയുടെ ചെയർപേഴ്സനായി ഓരോ വർഷത്തിലും മാനേജ്മെന്റ് തലത്തിൽ നിന്നും , തൊഴിലാളി തലത്തിൽ നിന്നുമുള്ളവർ മാറി, മാറി വരും.
പരമാവധി 5 അംഗങ്ങൾ മാത്രമാണ് കമ്മിറ്റിയിൽ ഉണ്ടാകുക. ഇതിൽ രണ്ട് വനിതാ അംഗങ്ങളും ഒരാൾ മറ്റ് ഭരണ കേന്ദ്രത്തിൽ നിന്നും ഉള്ളവരായിരിക്കും. ഈ കമ്മിറ്റി പരാതിക്കാരനിൽ നിന്നും രേഖമൂലം ലഭ്യമാകുന്ന പരാതി ലഭിച്ച് 30 ദിവസത്തിനകം നടപടി ക്രമങ്ങൾ പൂർത്തീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
https://www.facebook.com/Malayalivartha