ഉത്തരേന്ത്യയില്‍ ഇന്നു മഴയ്ക്കു സാധ്യത, മറ്റെന്നാള്‍ വരെ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഉത്തരേന്ത്യയിലെ ഉഷ്ണക്കാറ്റിനു വിരാമമാകുന്നതായി സൂചനകള്‍. ഉത്തരേന്ത്യയില്‍ ഇന്നു മഴ പെയ്‌തേക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച വരെ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യതയെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
അതേസമയം, രാജ്യത്ത് ഉഷ്ണക്കാറ്റില്‍ ഇതുവരെ 2,300 ഓളം പേരാണു മരിച്ചത്. ആന്ധ്രപ്രദേശ്, തെലുങ്കാന, മധ്യപ്രദേശ്, ഡല്‍ഹി, ത്രിപുര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കടുത്ത ചൂടുകാറ്റിനെത്തുടര്‍ന്ന് ഓരോ ദിവസവും മരണസംഖ്യ വര്‍ധിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























