സ്ത്രീകള്‍ ജീന്‍സ് ധരിക്കരുത്, ധരിച്ചാല്‍ ഭൂകമ്പമുണ്ടാകുമെന്ന് മൗലാന ഫസ്‌ലൂര്‍ റഹ്മാന്‍

സ്ത്രീകള്‍ക്കെതിരെ നിരവധി വിവാദ പ്രസ്താവനകളാണ് പലരും ഉന്നയിക്കാറുള്ളത്. പ്രത്യേകിച്ച് രാഷ്ട്രീയ നേതാക്കന്മാരാണ് വിവാദ പ്രസ്താവകള്‍ ഉന്നയിച്ച് മുന്നോട്ട് വരുന്നത്. ജമിയത്ത് ഉലേമ ഇസ്ലാമി ഫസല്‍ സംഘടനാ തലവന്‍ മൗലാന ഫസ്‌ലൂര്‍ റഹ്മാനാണ് വിവാദ പ്രസ്താവനയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഭൂകമ്പങ്ങള്‍ക്കു കാരണം സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതാണെന്നാണ് മൗലാന ഫസ്‌ലൂര്‍ റഹ്മാന്‍ പറയുന്നത്.
പണപ്പെരുപ്പത്തിനു പോലും കാരണം സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതാണെന്നും സ്ത്രീകളെ ചാക്കില്‍ പൊതിഞ്ഞ അരിപോലെ വീട്ടിനുള്ളില്‍ സൂക്ഷിച്ചാല്‍ താലിബാന്റെ ആക്രമണങ്ങള്‍ വരെ ഇല്ലാതാകുമെന്നുമാണ് മൗലാനയുടെ വിവാദ പ്രസ്താവന. ജീന്‍സിട്ട് നടക്കുന്ന സ്ത്രീകളെ തടയണമെന്നും സൈന്യം അവര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്നും മൗലാന ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























