വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാന്‍, അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ്

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്. ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് രണ്ട് തവണ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. പൂഞ്ച് ജില്ലയിലെ കൃഷ്ണഘട്ടിലാണ് വെടിവയ്പ്പ് ഉണ്ടായത്. ഇന്നലെ, കശ്മീരിലെ കുപ്‌വാര ജില്ലയിലെ താന്‍ഗ്ധര്‍ സെക്ടറില്‍ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച സംഘത്തിലെ മൂന്നു ഭീകരരെ സൈന്യം വധിച്ചിരുന്നു.
വന്‍ ആയുധധാരികളായ ഒരു സംഘം ഭീകരരാണ് നിയന്ത്രണ രേഖ കടക്കാന്‍ ശ്രമിച്ചത്. സൈന്യവും ഭീകരരും തമ്മിലുള്ള വെടിവയ്പ്പില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാം വട്ടമാണ് ഇവിടെ നുഴഞ്ഞുകയറ്റ ശ്രമം. ഇതിനു ശേഷമാണ് ഇന്ന് പാക്ക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. അതിര്‍ത്തിയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന് ഭീകരരെ സഹായിക്കാനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























