പ്രധാനമന്ത്രി നരേന്ദ്രമോഡി ഇസ്രയേല്‍ സന്ദര്‍ശിക്കും, ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോഡി ഇസ്രയേല്‍ സന്ദര്‍ശിക്കും. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോഡി. ഞായാറാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം വൈളിപ്പെടുത്തിയത്.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ല.
എന്നാല്‍, താന്‍ ഈ വര്‍ഷംതന്നെ ഇസ്രായേലും ഫലസ്തീനും ജോര്‍ഡനും സന്ദര്‍ശിക്കും. ഇസ്രായേല്‍ ഇന്ത്യയുടെ സൗഹൃദ രാഷ്ട്രമാണെന്ന് വിശേഷിപ്പിച്ച മന്ത്രി, ഫലസ്തീന്‍ പ്രശ്‌നത്തില്‍ നിലപാടില്‍ ഒരു മാറ്റവും വരുത്തിയിട്ടില്‌ളെന്നും വിശദീകരിച്ചു.
\'ഫലസ്തീന്‍ ജനതയുടെ അവകാശം നിഷേധിക്കാന്‍ ഇന്ത്യ അനുവദിക്കില്ല. അവര്‍ക്കൊപ്പം ഇന്ത്യ തുടര്‍ന്നും നിലകൊള്ളും\' സുഷമ പറഞ്ഞു. അടല്‍ ബിഹാരി ഗവണ്‍മെന്റില്‍ ആഭ്യന്തര മന്ത്രിയായിരിക്കെ എല്‍.കെ. അദ്വാനി ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു. വിദേശകാര്യമന്ത്രിമാരായിരുന്ന ജസ്വന്ത് സിങും എസ്.എം. കൃഷ്ണയും സ്ഥാനം വഹിച്ചിരുന്ന സമയത്ത് ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു. ഈയിടെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും ഇസ്രയേല്‍ സന്ദര്‍ശിച്ചു. നേരത്തേ, ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ കൂട്ടക്കുരുതിയെ അപലപിക്കാന്‍ മോഡിദിസര്‍ക്കാര്‍ വിസമ്മതിച്ചത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























