ഗൊഗോയിക്ക് സായുധ കമാന്‍ഡോകള്‍ സംരക്ഷണം നല്‍കും; സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് ഇസഡ് പ്ലസ് വി.ഐ.പി സുരക്ഷ നല്കി കേന്ദ്ര സര്‍ക്കാര്‍
സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭ എം.പിയുമായ രഞ്ജന്‍ ഗൊഗോയിക്ക് ഇസഡ് പ്ലസ് വി.ഐ.പി സുരക്ഷ നല്കി കേന്ദ്ര സര്‍ക്കാര്‍. 66കാരനായ ഗൊഗോയിക്ക് സി.ആര്.പി.എഫിന്റെ സായുധ കമാന്‍ഡോകള്‍ സംരക്ഷണം നല്‍കും.
നിലവില്‍ രാജ്യസഭ അംഗമായ ഇദ്ദേഹത്തിന് ഡല്‍ഹി പൊലീസാണ് സുരക്ഷ ഒരുക്കിയിരുന്നത്. 2019 നവംബറിലാണ് ഇദ്ദേഹം സുപ്രീം കോടതിയില്‍നിന്ന് വിരമിക്കുന്നത്. അതിനുശേഷമാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. സി.ആര്.പി.എഫ് നിലവില്‍ സുരക്ഷയൊരുക്കുന്ന 63ാമത്തെ വ്യക്തിയാണ് ഗൊഗോയി.
https://www.facebook.com/Malayalivartha