ആറ് മക്കള്‍ക്ക് ദയാവധം അനുവദിക്കണമെന്ന് ഒരു പിതാവ്!
ദയാവധം വീണ്ടും ഇന്ത്യയില്‍ ചര്‍ച്ചയാക്കി ഒരു പിതാവ്. തന്റെ പ്രിയപ്പെട്ട ആറുമക്കളെയും ദയാവധത്തിന് വിധേയമാക്കണമെന്നാവശ്യപ്പെട്ട് ഒരു പിതാവ് രംഗത്തെത്തിയിരുക്കുന്നു. വിദഗ്ധ ചികിത്സ പണക്കാര്‍ക്ക് മാത്രം ലഭിക്കേണ്ട ഒന്നാണോ? ഇന്നത്തെ സാഹചര്യത്തില്‍ പണമില്ലാത്തവര്‍ക്ക് മാരക രോഗം വന്നാല്‍ അതിജീവനം അസാധ്യമെന്ന് തെളിയിക്കുന്ന ഒരു ഉദാഹരണമിതാ. ചെലവേറിയ ചികിത്സക്ക് കഴിവില്ലാത്ത ഒരു പിതാവ് തന്റെ ആറ് മക്കള്‍ക്ക് ദയാവധം അനുവദിക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്നു. മൊഹമ്മദ് നസീര്‍ എന്ന നിസ്സഹായനായ പിതാവാണ് രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് ദയാവധത്തിനുള്ള അപേക്ഷ നല്‍കിയത്.
മൊഹമ്മദിന്റെ ആറു കുട്ടികളും നാഡീസംബന്ധമായ ബലഹീനത മൂലം ദുരിതമനുഭവിക്കുന്നവരാണ്. എട്ടിനും 18 നും ഇടയില്‍ പ്രായമുളളവരാണ് കുട്ടികള്‍. അസുഖം മൂലം അരയ്ക്ക് താഴേക്ക് തളര്‍ന്ന നിലയിലാണ് എല്ലാവരും. ഇവരുടെ ശബ്ദത്തെയും കാഴ്ചയെയും അസുഖം പ്രതികൂലമായി ബാധിച്ചു. രോഗം ചികിത്സിച്ചു മാറ്റാന്‍ സാധിക്കുമെങ്കിലും മൊഹമ്മദിന് ചികിത്സാ ചെലവ് താങ്ങാനാവുന്നില്ല.
ശരിയായ ചികിത്സ നല്കാന് കഴിയാത്തതിനാല്‍ രണ്ടു മൂന്നു വര്‍ഷത്തിനുളളില്‍ തന്റെ കുട്ടികള്‍ ഒരിക്കലും നടക്കാന്‍ കഴിയാത്ത നിലയിലാവും. പിന്നീടുളള അവരുടെ ജീവിതം വേദന നിറഞ്ഞതായിരിക്കും. അവര്‍ ആ അവസ്ഥയിലാവുന്നത് സഹിക്കാന്‍ കഴിയില്ലെന്നും മൊഹമ്മദ് പറയുന്നു.
അതേസമയം, പ്രാദേശിക ഭരണകൂടം ഡോക്ടര്‍മാരുടെ ഒരു സംഘത്തെ കുട്ടികളെ പരിശോധിക്കാനായി അയച്ചിട്ടുണ്ട്. മൊഹമ്മദിന്റെ ആവശ്യം രാജ്യത്ത് ദയാവധത്തെ കുറിച്ച് വീണ്ടും ഒരു ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha