നൂറ് രാഹുല്‍ ഗാന്ധി വന്നാലും മോദിയ്ക്കൊപ്പം വരില്ലെന്ന് ശിവസേന, മോദിയുടെ വ്യക്തിപ്രഭാവത്തിന് മുന്നില്‍ പുതിയ അവതാരത്തിന് പിടിച്ചു നില്‍ക്കാനാവില്ല
57 ദിവസത്തെ അജ്ഞാതവാസത്തിന് ശേഷം തിരിച്ചെത്തിയ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ശിവസേന രംഗത്ത്. നൂറ് രാഹുല്‍ ഗാന്ധി വന്നാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം വരില്ലെന്നാണ് ശിവസേനയുടെ പരിഹാസം.
അവധിക്ക് ശേഷം തിരിച്ചെത്തിയ രാഹുലിന്റെ സംസാരത്തിലുണ്ടായ പ്രകടമായ മാറ്റത്തെപ്പറ്റി പാര്‍ട്ടി മുഖപത്രമായ സാമ്നയിലൂടെയാണ് ശിവസേന പറഞ്ഞിരിക്കുന്നത്. മോദിയുടെ വ്യക്തിപ്രഭാവത്തിന് മുന്നില്‍ പുതിയ അവതാരത്തിന് പിടിച്ചു നില്‍ക്കാനാവില്ല എന്നാണ് ശിവസേന പറയുന്നത്.
പാര്‍ട്ടി മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തിലാണ് ശിവസേന രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് രംഗത്തെത്തിയത്. അജ്ഞാതവാസത്തിന് ശേഷം തിരിച്ചെത്തിയ ശേഷമാണ് രാഹുല്‍ പ്രതികരിച്ചു തുടങ്ങിയതെന്നും ശിവസേന കുറ്റപ്പെടുത്തുന്നു.
മോദിക്കെതിരെ രാഹുല്‍ പാര്‍ലമെന്റില്‍ നടത്തിയ സ്യൂട്ട് ബോട്ട് പരാമര്‍ശത്തേയും ശിവസേന വിമര്‍ശിക്കുന്നുണ്ട്. സ്യൂട്ട് കേസ് സര്‍ക്കാരിനേക്കാളും നല്ലത് സ്യൂട്ട് ബൂട്ട് സര്‍ക്കാരാണെന്നാണ് ഇതിനുള്ള മറുപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha