നക്സല്‍ ബാധിതസംസ്ഥാനങ്ങളില് 400 പോലീസ് സ്റ്റേഷന് നിര്‍മ്മിക്കും
പത്തോളം നക്സല്‍ ബാധിതസംസ്ഥാനങ്ങളിലെ സുരക്ഷാസംവിധാനങ്ങള്‍ ശക്തിപ്പെടുത്താനായി 400 പോലീസ് സ്റ്റേഷനുകളും പോസ്റ്റുകളും നിര്‍മിക്കുമെന്ന് വിവരാവകാശ അന്വേഷണത്തില്‍ കണ്ടെത്തി. രണ്ടു കോടി രൂപ വീതം ചിലവു വരുന്ന സ്റ്റേഷനുകളാണ് നിര്‍മിക്കാനുള്ള പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഇടതുപക്ഷ തീവ്രവാദ ഡിവിഷനില്‍ നിന്നാണ് ലഭ്യമായത്.
ആന്ധ്രാപ്രദേശ്, തെലുങ്കാന, ബീഹാര്‍, ഛത്തീസ്ഗണ്ഡ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നിര്‍മാണത്തിന്റെ 80 ശതമാനം ചിലവ് കേന്ദ്രം വഹിക്കും. ബാക്കിയുള്ള 20 ശതമാനമാണ് സംസ്ഥാനത്തിന്റെ ചുമതല. ഈ സംസ്ഥാനങ്ങള്‍ക്ക് 201213ല്‍ 150 കോടി രൂപയും 201314 ല്‍ 99 കോടി രൂപയുമാണ് അനുവദിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha