Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?

മംഗളൂരുവിലെ കോളേജില്‍ മലയാളി വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത ഒമ്പത് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

23 JANUARY 2021 10:11 PM IST
മലയാളി വാര്‍ത്ത

മംഗളൂരുവിലെ കോളേജില്‍ മലയാളി വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത സംഭവത്തില്‍ ഒമ്പത് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. മലയാളി വിദ്യാര്‍ത്ഥികളെ ക്രൂരമായി റാഗ് ചെയ്തതും മലയാളി വിദ്യാര്‍ത്ഥികളാണ്. ശ്രീനിവാസ് കോളേജ് വളച്ചില്‍ കാമ്ബസിലെ ഒന്നാംവര്‍ഷ ബി ഫാം വിദ്യാര്‍ത്ഥിയായ കാസര്‍കോട് സ്വദേശി അഭിരാജ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഈ കോളേജില്‍ ഇതേ കോഴ്‌സിന് പഠിക്കുന്ന സീനിയര്‍ വിദ്യാര്‍ത്ഥികളായ ജിഷ്ണു (20), പി വി ശ്രീകാന്ത് (20), അശ്വന്ത് (20), സായന്ത് (22), അഭിരത്ത് രാജീവ് (21), പി രാഹുല്‍ (21), ജിഷ്ണു (20), മുഖ്താര്‍ അലി (19), മുഹമ്മദ് റസീം (20) എന്നിവരെയാണ് മംഗളൂരു റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. റാഗിങ് കേസില്‍ അറസ്റ്റിലായ മുഴുവന്‍ വിദ്യാര്‍ത്ഥികളും കേരളത്തില്‍ നിന്നുള്ളവരാണ്.

അഭിരാജിനെ റാഗ് ചെയ്ത സംഭവത്തില്‍ കോളേജ് മാനേജ്‌മെന്റിന് രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍,
പരാതിയിന്‍മേല്‍ നടപടിയെടുക്കാന്‍ കോളേജ് മാനേജ്‌മെന്റ് തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍
പൊലീസിനെ സമീപിച്ചത്.
ജനുവരി പത്തിന് ആയിരുന്നു കോളേജില്‍ വച്ച് അഭിരാജിനെയും സഹപാഠിയെയും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തിയത്. താടിയും മുടിയും വടിച്ചു കളയണമെന്ന് ആവശ്യപ്പെട്ട് ആയിരുന്നു ഭീഷണി. രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും ഈ വിദ്യാര്‍ത്ഥികളെ ഇതേ വിധത്തില്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. കൂടാതെ, രണ്ടു വിദ്യാര്‍ത്ഥികളോടും സീനിയര്‍ വിദ്യാര്‍ത്ഥികളുടെ താമസസ്ഥലത്ത് എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.
സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞത് അനുസരിച്ച് അഭിരാജും കൂട്ടുകാരും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന സ്ഥലത്തെത്തി. ഇവിടെ എത്തിയതിനു പിന്നാലെ ഇവരെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ വിളിച്ചു വരുത്തിയ മറ്റ് നാല് ജൂനിയര്‍ വിദ്യാര്‍ത്ഥികളും അവിടെയുണ്ടായിരുന്നു. ഇവരെയും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായ റാഗിംഗിന് ഇരയാക്കി.
റാഗിംഗില്‍ മാനസികമായും ശാരീരികമായും തളര്‍ന്ന അഭിരാജ് പഠനം നിര്‍ത്തി നാട്ടിലേക്ക് തിരികെ എത്തുകയും കോളേജിലേക്ക് പോകുന്നില്ലെന്ന് വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് റാഗിംഗ് വിവരം പുറത്തറിഞ്ഞത്. മാതാപിതാക്കള്‍ പരാതി നല്‍കിയപ്പോള്‍ വിദ്യാര്‍ത്ഥികളുടെ താമസസ്ഥലത്ത് നടന്ന സംഭവമായതിനാല്‍ ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ് കോളേജ് മാനേജ്‌മെന്റ് കൈയൊഴിയുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ എവിടെയായാലും റാഗിംഗിന് വിധേയരാകുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തമാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ പറഞ്ഞു. ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കോളേജിന് മാറി നില്‍ക്കാന്‍ കഴിയില്ലെന്നും റാഗിംഗിനെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.... ജാഗ്രതയുടെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (23 minutes ago)

  സഞ്ജു സാംസണ് അർധ സെഞ്ച്വറി... ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് എട്ടു വിക്കറ്റിന്റെ ജയം    (34 minutes ago)

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത് മടങ്ങിയെത്തി.... ഔദ്യോഗികവസതി ഒഴിഞ്ഞ് എ.കെ.ജി. സെന്ററിന് സമീപമുള്ള 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും  (44 minutes ago)

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന  (56 minutes ago)

കുടുംബ സ്വത്തും മനഃസമാധാനവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു  (1 hour ago)

ചർച്ചകൾ ഊർജ്ജിതത്തിൽ... രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ.... കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്തെത്തും    (1 hour ago)

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (7 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (7 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (7 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (8 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (8 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (9 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (10 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (10 hours ago)

Malayali Vartha Recommends