റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കുറച്ചു
റിസര്‍വ് ബാങ്കിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാം വായ്പനയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ കാല് ശതമാനം കുറച്ചു. ഇതോടെ റിപ്പോ നിരക്ക് 7.25 ആയും റിവേഴ്സ് റിപ്പോ നിരക്ക് 6.25 ശതമാനമായും ആയി കുറയും. കരുതല്‍ ധനാപാതത്തില് മാറ്റമില്ല.
റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ അരശതമാനം കുറയ്ക്കമെന്നായിരുന്നു ബാങ്കുകളുടെ ആവശ്യം. അതേസമയം കരുതല്‍ ധനാനുപാതം കുറയ്ക്കാത്തത് ബാങ്കുകള്‍ക്ക് തിരിച്ചടിയായി. മുഖ്യപലിശ നിരക്കുകള്‍ കാല്‍ശതമാനം കുറച്ചത് ഭവന, വാഹന വായ്പകളുടെ പലിശ കുറച്ചേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha