കോടികള്‍ തട്ടിച്ചെടുത്ത കേസില്‍ മലയാളം നടി ലീന മരിയ പോളും ലിവിങ് പാര്‍ട്‌നറും വീണ്ടും അറസ്റ്റില്‍

സാമ്പത്തിക തട്ടിപ്പു കേസില്‍ മലയാളം നടി ലീന മരിയ പോളിനെയും പാര്‍ട്ണര്‍ ശേഖര്‍ ചന്ദ്രശേഖറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, കോബ്ര തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച നടി ലീന മരിയ പോളിനെ നേരത്തെ വഞ്ചനക്കേസില്‍ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈ ക്യാനറാ ബാങ്കില്‍നിന്ന് പത്തൊമ്പത് കോടി രൂപ ലോണെടുത്ത് തട്ടിപ്പു നടത്തിയതായാതായിരുന്നു കേസ്. ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞാണ് ബാങ്കുകാരെ ലീന പറ്റിച്ചത്. ഇങ്ങനെ തട്ടിപ്പുവഴി കോടികള്‍ സമ്പാദിച്ച് ഈ തട്ടിപ്പുകേസില്‍ അസ്റ്റിലായ ശേഷം ലീനയും ശേഖര്‍ ചന്ദ്രശേഖറും ജാമ്യത്തിലായിരുന്നു. ഇവര്‍ക്കെതിരെ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്.
മുംബൈ എക്കണോമിക് ഒഫെന്‍സ് വിങ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും ജൂണ്‍ 4 വരെ കസ്റ്റഡിയില്‍ വിട്ടു. കുറഞ്ഞ കാലയളവില്‍ നിക്ഷേപതുക പത്തിരട്ടിയാക്കി തിരികെ നല്‍കുമെന്ന വാഗ്ദാനം നല്‍കിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. മുംബൈ
ക്രൈംബ്രാഞ്ചില്‍ തട്ടിപ്പിന് ഇരയായവരുടെ നിരവധി പരാതികള്‍ ലഭിച്ചതിനാലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ജാമ്യത്തിലിറങ്ങിയ നടി താന്‍ സുഹാസിന്റെ വലയില്‍ പെട്ടുപോയതാണെന്നും ഇയാള്‍ തന്റെ ജീവിതം തകര്‍ത്തെന്നും നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കേസില്‍ നടന്നു വരുന്ന അന്വേഷണത്തില്‍ മരിയയ്ക്കും മോഷണത്തില്‍ പങ്കുണ്ടെന്ന് തെളിയുകയായിരുന്നു. സിബിഐ ബംഗളൂരു യൂണിറ്റാണ് ഇപ്പോള്‍ അന്വേഷണമാരംഭിച്ചത്. ചെന്നൈയിലെ കാനറ ബാങ്കിന്റെ അമ്പത്തൂര്‍ ശാഖയില്‍ നിന്ന് 19 തട്ടിയ കേസിലാണ് ഇവര്‍ക്കെതിരെ ഇപ്പോള്‍ സിബിഐ അന്വേഷണം നടക്കുന്നത്.
ചെന്നൈയിലെ തന്നെ ഫ്യൂച്ചര്‍ ടെക്‌നിക്‌സ് ്രൈപവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മറവിലായിരുന്നു ഇവര്‍ തട്ടിപ്പു നടത്തിയത്. ഇതി്‌ന പിന്നാലെയാണ് പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന പേരിലും ഇവര്‍ തട്ടിപ്പു നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നത്. ഒരു വര്‍ഷം മുമ്പ് ഡല്‍ഹി വസന്ത്കുഞ്ജിലെ ആംബിയന്‍സ് മാളില്‍ വച്ചാണ് നടിയെയും തോക്കുധാരികളായ സുരക്ഷാ ഉദ്യോഗസ്ഥരെയും പൊലീസ് കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തത്. പിന്നീട് ഇവര്‍ കഴിഞ്ഞിരുന്ന ഡല്‍ഹിയിലെ ആഡംബര ഫാം ഹൗസില്‍ നടത്തിയ തിരിച്ചിലില്‍ ഒമ്പത് ആഡംബര കാറുകളും 81 വിലകൂടിയ വാച്ചുകളും പൊലീസ് കണ്ടെടുത്തിരുന്നു. ബിഡിഎസ് ബിരുദധാരിയായ ലീന തൃശ്ശൂര്‍ സ്വദേശിയാണ്. മതാപിതാക്കള്‍ ദുബായിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























