മയക്കുമരുന്ന വിറ്റ പുരോഹിതന്‍ പോലീസ് പിടിയില്‍

മയക്കുമരുന്ന് വില്‍പ്പന നടത്തിയ പുരോഹിതനെ ലുധിയാന പോലീസിലെ ആന്റി നര്‍കോടിക് സെല്‍ അറസ്റ്റ് ചെയ്തു. ഗുരുദ്വാരയിലെ ഒരു പുരോഹിതനാണ് ഇന്നലെ മയക്കുമരുന്ന് വില്‍പ്പന നടത്തിയതിന് പിടിയിലായത്. അമൃത്സര്‍ സ്വദേശിയായ ഗുര്‍വെല്‍ സിങ്(30) ആണ് പോലീസ് പിടിയിലായത്. ഇയാളില്‍ നിന്നും 150 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്.
സിവില്‍ ആശുപത്രിക്ക് സമീപമുള്ള ചെക് പോസ്റ്റില്‍ നിന്നാണ് ഗുര്‍വെലിനെ ആന്റി നെര്‍കോടിക് സെല്‍ പിടികൂടിയത്. പിടിയിലായ ഇയാള്‍ അമൃതസറിലെ ഗുരുദ്വാരയിലെ പുരോഹിതനാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഗുര്‍വെല്‍ അമൃത്സറിലെ അതിര്‍ത്തി പ്രദേശത്ത് നിന്നാണ് മയക്കുമരുന്നുകള്‍ വാങ്ങുന്നത്. ഇത് ലുധിയാനയിലാണ് ഇയാള്‍ വിറ്റഴിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. ഇന്നലെ ഇടപാടുകാരന് ഹെറോയിന്‍ കൊടുക്കാന്‍ പോകുന്ന വഴിയാണ് ഗുര്‍വെല്‍ പിടിയിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























