ചെന്നൈയില്‍ തെരുവില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി മൂന്ന് മരണം

ശരീരത്തിലൂടെ ബൈക്ക് പാഞ്ഞ് കയറി തെരുവില്‍ ഉറങ്ങിക്കിടന്ന മൂന്ന് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചെന്നൈയിലെ പാരീസ് കോര്‍ണറില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ശകുന്തള(65), ചിന്നപ്പൊന്നു(70), അപ്പു(24) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍പ്പെട്ട ബൈക്കില്‍ മൂന്ന് യുവാക്കളാണ് സഞ്ചരിച്ചിരുന്നത്. വാഹനത്തിന്റെ നിയന്ത്രണം വിട്ട് ഉറങ്ങിക്കിടന്നവവരുടെ മേല്‍ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. നിസാര പരിക്കുകളോടെ രക്ഷപെട്ടവര്‍ യുവാക്കളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























