പാക്ക് പതാക ഉയര്‍ത്തുന്നതില്‍ തെറ്റില്ലെന്ന് എന്‍സി നേതാവ്, അയല്‍രാഷ്ട്രത്തിന്റെ പതാകയെ നാം ആദരിക്കാന്‍ പഠിക്കുകയാണു വേണ്ടത്

കശ്മീരില്‍ പാക്കിസ്ഥാന്റെ പതാക ഉയര്‍ത്തുന്നതില്‍ എന്തു തെറ്റാണുള്ളതെന്നു നാഷനല്‍ കോണ്‍ഫറന്‍സിന്റെ(എന്‍സി) മുതിര്‍ന്ന നേതാവ് മുസ്തഫ കമാല്‍. മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ സഹോദരനും മുന്‍ സംസ്ഥാന മന്ത്രിയുമാണ് മുസ്തഫ കമാല്‍. കശ്മീരില്‍ പാക്ക് പതാക ഉയര്‍ത്തിയ സംഭവത്തെ പരാമര്‍ശിച്ച് അയല്‍രാഷ്ട്രത്തിന്റെ പതാകയെ നാം ആദരിക്കാന്‍ പഠിക്കുകയാണു വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതു പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും നാഷനല്‍ കോണ്‍ഫറന്‍സ് മേധാവിയും കമാലിന്റെ അനന്തരവനുമായ ഒമര്‍ അബ്ദുല്ല പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























