മരണപ്പെട്ട അമ്മയുടെ ബാധ ഒഴിപ്പിക്കാന്‍ കൊണ്ടുപോയ മകള്‍ക്ക് ദാരുണാന്ത്യം

ടൈഫോയിഡ് ബാധിതയായ യുവതിയെ ചികിത്സിയ്ക്കാതെ മരണപ്പെട്ട അമ്മയുടെ ബാധയെന്ന് പറഞ്ഞ് മന്ത്രവാദിയുടെ അടുത്തെത്തിച്ച് അച്ഛന്‍. മന്ത്രവാദിയുടെ ചൂരലില്‍ നിന്നുളള അടിയും പുകയുമേറ്റ് അവശനിലയിലായ പത്തൊന്‍പത്കാരിയായ മകള്‍ ഒടുവില്‍ ദാരുണമായി മരിച്ചു.
തമിഴ്‌നാട്ടില്‍ രാമനാഥപുരത്ത് ഉച്ചിപ്പുളി സ്വദേശിനി താരണിയാണ് അച്ഛന്‍ വീരസെല്‍വത്തിന്റെ അന്ധവിശ്വാസത്തിന് ഇരയാവേണ്ടി വന്നത്. ഒന്‍പത് വര്‍ഷം മുന്‍പാണ് താരണിയുടെ അമ്മ മരിച്ചത്. ഇതിന് ശേഷം താരണി ഇടക്കിടെ അമ്മയെ സംസ്‌കരിച്ച സ്ഥലത്ത് പോകാറുണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ ഇവിടെ പോയി മടങ്ങിയെത്തിയ ശേഷമാണ് ടൈഫോയിഡ് പിടിച്ചത്. എന്നാല്‍ ഇത് അമ്മയുടെ പ്രേതബാധയാണെന്ന ഉറച്ച വിശ്വാസമായിരുന്നു വീരസെല്‍വത്തിന്. തുടര്‍ന്ന് മന്ത്രവാദിയുടെ അടുത്തെത്തിച്ച താരുണി ഇവിടെവച്ച് തളര്‍ന്നുവീണു. തുടര്‍ന്ന് ഉടന്‍ അടുത്തുളള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും മരണമടഞ്ഞു.
https://www.facebook.com/Malayalivartha