Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

ബി.ജെ.പിയില്‍ എന്നല്ല, ഏതു പാര്‍ട്ടിയില്‍ ചേരാനുമുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിലുണ്ട്. ഒരു പാര്‍ട്ടി, ഒരു ജനത, ഒരു രാഷ്ട്രം എന്ന പ്രമാണം ഇനിയും നടപ്പായിട്ടില്ലാത്ത ഈ ഇന്ത്യ മഹാരാജ്യത്ത് ബി.ജെ.പിയില്‍ ചേരാന്‍ ശ്രീധരന്‍ തീരുമാനിച്ചാല്‍ അത് അംഗീകരിക്കുകയാണ് ജനാധിപത്യ വിശ്വാസികള്‍ ചെയ്യേണ്ടത്

23 FEBRUARY 2021 03:46 PM IST
മലയാളി വാര്‍ത്ത
1977, 2011, 2016 ഉം കേരളം മറക്കണോ. രാജ്യം മറക്കണോ. ഒരു പ്രായത്തിലും മനുഷ്യരെ വിട്ടൊഴിയാത്ത ലഹരിയുണ്ടെങ്കില്‍ അത് അധികാരമാണ്. ഒരു കൊച്ചുകുട്ടി പൊട്ടക്കുളത്തിലെ തവളയെ കല്ലെറിയുന്നത് അധികാരത്തിന്റെ പ്രദര്‍ശനമാണെന്ന് മനഃശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോായ്ഡ് നിരീക്ഷിച്ചിട്ടുണ്ട്.   2011ല്‍ രണ്ടാം വട്ടം അധികാരം കിട്ടാതെ പോയപ്പോള്‍ വി.എസ്. അച്ച്യുതാനന്ദന് സമനില തെറ്റിയതും 1977ല്‍ അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ ഇന്ദിര തകര്‍ന്നുപോയതും ഇക്കഴിഞ്ഞ ജനുവരിയില്‍ വൈറ്റ് ഹൗസില്‍ നിന്നിറങ്ങാതിരിക്കാന്‍ ട്രംപ് കാണിച്ച അലമ്പുകളും വിരല്‍ചൂണ്ടുന്നത് അധികാരത്തിന്റെ പ്രലോഭനങ്ങളിലേക്കാണ്. ഒരിക്കല്‍ നുകര്‍ന്നാല്‍ ആ പാനപാത്രം ആര്‍ക്കും അങ്ങനെയങ്ങ് ഒഴിവാക്കാനാവില്ല. 

ജനാധിപത്യത്തില്‍ അധികാരത്തിന്റെ അവസാന വാക്ക് ജനങ്ങളാണെങ്കിലും അത് അനുഭവിക്കുന്നതും ആസ്വദിക്കുന്നതും രാഷ്ട്രീയക്കാരാണ്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അനുഭവിക്കുന്ന പ്രിവിലേജുകള്‍ അപാരവും അനന്തവുമാണ്. ജനാധിപത്യത്തിനുള്ള ഒരു ദോഷം ഏകാധിപതികള്‍ക്ക് വളരാന്‍ ഏറ്റവും പറ്റിയ വളക്കൂറുള്ള മണ്ണാണ് അതെന്നതാണ്. ഹിറ്റ്‌ലറും മുസ്സോളിനിയുമൊക്കെ ജനാധിപത്യത്തിലൂടെ ഏകാധിപതികളായവരാണ്.

ബി.ജെ.പിയില്‍ എന്നല്ല, ഏതു പാര്‍ട്ടിയില്‍ ചേരാനുമുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിലുണ്ട്. ഒരു പാര്‍ട്ടി, ഒരു ജനത, ഒരു രാഷ്ട്രം എന്ന പ്രമാണം ഇനിയും നടപ്പായിട്ടില്ലാത്ത ഈ ഇന്ത്യ മഹാരാജ്യത്ത് ബി.ജെ.പിയില്‍ ചേരാന്‍ ശ്രീധരന്‍ തീരുമാനിച്ചാല്‍ അത് അംഗീകരിക്കുകയാണ് ജനാധിപത്യ വിശ്വാസികള്‍ ചെയ്യേണ്ടത്.

ശ്രീധരനെപ്പോലൊരാള്‍ ബി.ജെ.പിയില്‍ ചേരുന്നത് പുഴ കടലില്‍ ചേരുന്നതുപോലെ സ്വാഭാവികമായ പ്രക്രിയയാവുന്നു. കേരളത്തില്‍ ഇതുവരെ ബി.ജെ.പിക്ക് കിട്ടിയതില്‍ നല്ലൊരു കിട്ടലാണ് ഇ. ശ്രീധരന്‍. ജനസംഘം ബി.ജെ.പിയായി പരിണമിച്ചതിനു ശേഷം ഇതുപോലൊരാള്‍ ഇതിനു മുമ്പ് ഈ നാട്ടില്‍ ബി.ജെ.പിയിലേക്ക് വന്നിട്ടില്ല. ഔദ്യോഗിക ജീവിതത്തിലായാലും വിരമിച്ചതിനു ശേഷമുള്ള കാലത്തായാലും ശ്രീധരനെ മാനിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടങ്ങളും മടി കാണിച്ചിട്ടില്ല.

1990ല്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് റെയില്‍വെ മന്ത്രിയായിരിക്കുമ്പോഴാണ് കൊങ്കണ്‍ റെയില്‍വേ പദ്ധതിയുടെ അമരത്ത് ശ്രീധരനെ കൊണ്ടു വന്നത്. കോണ്‍ഗ്രസുകാരിയായ ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ശ്രീധരന്‍ ഡല്‍ഹി മെട്രോയുടെ പണി ഏറ്റെടുത്ത് നടപ്പാക്കിയത്. ഏറ്റവും ഒടുവില്‍ പാലാരിവട്ടം പാലം പുതുക്കിപ്പണിയുന്ന ചുമതല ശ്രീധരന് കൈമാറിയത് നിലവില്‍ കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരാണ്.

കാര്യപ്രാപ്തിക്കും അഴിമതി വിരുദ്ധതയ്ക്കും ശ്രീധരന് ആരുടെയും സാക്ഷ്യപത്രം ആവശ്യമില്ല. പേരിന് പേരും പ്രശസ്തിക്ക് പ്രശസ്തിയും ശ്രീധരന് ആവശ്യത്തിലധികമുണ്ട്. അപ്പോള്‍ പിന്നെ, എന്തുകൊണ്ടായിരിക്കണം ബി.ജെ.പിയില്‍ ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങാന്‍ ശ്രീധരന്‍ തീരുമാനിച്ചത് ഇതിന് ശ്രീധരനുള്ള വിശദീകരണം വരുംദിവസങ്ങളില്‍ അദ്ദേഹം തന്നെ നല്‍കും.

രാഷ്ട്രീയക്കാരനായാല്‍ ഒരു കാര്യമുള്ളത് ജനം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ബാദ്ധ്യതയുണ്ടാവും എന്നതാണ്. പക്ഷേ, നാട്ടുനടപ്പനുസരിച്ച് രണ്ട് മുഖ്യ ചോദ്യങ്ങള്‍ക്ക് ഇ. ശ്രീധരന്‍ മറുപടി നല്‍കേണ്ടതായുണ്ട്.

അഴിമതിക്കെതിരെയുള്ള യുദ്ധത്തില്‍ പങ്കാളിയാവാനാണ് ശ്രീധരന്‍ ബി.ജെ.പിയിലേക്ക് വരുന്നതെന്ന് പ്രചാരണമുണ്ട്. അങ്ങിനെയാണെങ്കില്‍ റഫേല്‍ വിമാന ഇടപാട്, ഇലക്ടറല്‍ ബോണ്ട്, പി.എം. കെയേഴ്‌സ് ഫണ്ട്, എം.എല്‍.എമാരെയും എം.പിമാരെയും ചാക്കിട്ടു പിടിക്കല്‍ തുടങ്ങി ബി.ജെ.പി. ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന കലാപരിപാടികളെന്ന് പ്രതിപക്ഷം പറയുന്ന കാര്യങ്ങളില്‍ ശ്രീധരന്‍ നിലപാട് വ്യക്തമാക്കുമോ.

ബി.ജെ.പിയില്‍ ചേര്‍ന്ന നിലയ്ക്ക് ഈ കാര്യങ്ങളില്‍ ഇനിയിപ്പോള്‍ പ്രത്യേകിച്ച് അഭിപ്രായം പറയേണ്ടതുണ്ടോ എന്ന് ചിലര്‍ ചോദിച്ചേക്കാം. അങ്ങിനെയല്ല, ബി.ജെ.പിക്കുള്ളില്‍ നിന്നുകൊണ്ട് ബി.ജെ.പിയെ തിരുത്താനാണോ ശ്രീധരന്റെ ശ്രമമെന്ന് നമുക്കറിയില്ല.

എം.എ. ജോണ്‍ നമ്മെ നയിക്കും എന്ന് പണ്ട് കോണ്‍ഗ്രസിനുള്ളിലെ തിരുത്തല്‍വാദികള്‍ പറഞ്ഞതുപോലെ ഇ. ശ്രീധരന്‍ നമ്മെ നയിക്കും എന്ന് ബി.ജെ.പിക്കുള്ളിലെ തിരുത്തല്‍വാദികള്‍ക്കും പറയാനുള്ള അവകാശമുണ്ട്. ജനാധിപത്യം എപ്പോഴും ചില വിസ്മയങ്ങള്‍ കാത്തു സൂക്ഷിക്കുന്നുണ്ട്. ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ അണിനിരന്ന യുവതുര്‍ക്കികളാണ് ഇന്ദിരയെ കോണ്‍ഗ്രസിനുള്ളില്‍ നേരിട്ടത്. സമാനമായൊരു ദൗത്യമാണോ ശ്രീധരന്‍ ഏറ്റെടുക്കുകയെന്നത് തള്ളിക്കളയേണ്ട കാര്യമല്ല.

ബി.ജെ.പി. കേരളത്തില്‍ നടത്തിയ ഏറ്റവും സമര്‍ത്ഥമായ കരുനീക്കമാണ് ശ്രീധരന്റെ അംഗത്വം. മദ്ധ്യവര്‍ഗ മലയാളി സമൂഹത്തിന്റെ പൊങ്ങച്ച സംസ്‌കാരത്തിന് എന്തുകൊണ്ടും ഉതകുന്ന പ്രതീകമാണ് ഇ. ശ്രീധരന്‍. ശ്രീധരനെ മുന്‍നിര്‍ത്തി ബി.ജെ.പി. കളിക്കാന്‍ പോകുന്ന കളികളെ വിലകുറച്ചു കണ്ടാല്‍ അത് ഇടതുമുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും ചെയ്യുന്ന കൊടിയ മണ്ടത്തരമാവും.

ഇനി മറ്റൊരു കാര്യം പ്രായാധിക്യം കാരണം ബി.ജെ.പി. സീറ്റു കൊടുക്കാതിരുന്ന അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും ശ്രീധരന്റെ കാര്യത്തില്‍ എന്തായിരിക്കും പറയാനുണ്ടാവുക.  പാര്‍ട്ടിക്കു വേണ്ടി ജീവിക്കുകയും കേരളത്തില്‍ ആകെയുള്ള ഒരു സീറ്റ് നേടിക്കൊടുക്കുകയും ചെയ്ത രാജഗോപാല്‍ ഇപ്പോള്‍ ആരായി എന്നീ ചോദ്യങ്ങള്‍ ഗതി കിട്ടാത്ത പ്രേതം പോലെ അവശേഷിക്കുമോ എന്ന് ചോദിക്കുന്നവരോട് കാത്തിരുന്നു കാണൂ എന്ന് തന്നെയാണ് ബി.ജെ.പിയുടെ മറുപടി.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (5 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (5 hours ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (6 hours ago)

മില്‍മ പാലിന് വില കൂട്ടില്ല  (6 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (6 hours ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (7 hours ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (7 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (8 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (9 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (9 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (10 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (11 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (11 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (12 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends