മോഡിയെ വധിക്കുമെന്ന് ഭീഷണി സന്ദേശം: യുവാവ് അറസ്റ്റില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണി സന്ദേശം അയച്ച യുവാവിനെ മുംബൈ െ്രെകം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഭയാന്ദര്‍ സ്വദേശിയായ സത്യപ്രകാശ് കല്‍വാനി(25) യാണ് അറസ്റ്റിലായത്. മുംബൈ പൊലീസിന്റെ ഗ്രീവന്‍സ് എസ്.എം.എസ് സെല്ലി(സി.ജി.എസ്.സി) ലേക്കാണ് ഇയാള്‍ ഭീഷണി സന്ദേശം അയച്ചത്.
ഞായറാഴ്ച വൈകിട്ട് 4.35നാണ് ജനങ്ങള്‍ക്ക് പരാതികള്‍ ബോധിപ്പിക്കാന്‍ സി.ജി.എസ്.സി നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് അജ്ഞാത സന്ദേശം എത്തിയത്. \'\'ഞാന്‍ മുംബൈയില്‍ സ്‌ഫോടനം നടത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുകയും ചെയ്യും\'\' എന്നായിരുന്നു സന്ദേശം.
മൊബൈല്‍ ഫോണും സിം കാര്‍ഡും പൊലീസ് പിടിച്ചെടുത്തു. കല്‍വാനിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 505(2), 507 എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന് മുന്പും മൂന്ന് തവണ ഇയാള്‍ ഇത്തരത്തിലുള്ള ഭീഷണി സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്നും ആസാദ് മൈദാന്‍, നാവ്ഘര്‍ പൊലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ടെന്നും മുംബയ് െ്രെകം ബ്രാഞ്ച് അധികൃതര്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























