Widgets Magazine
28
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനധികൃത കുടിയേറ്റക്കാരായി എത്തിയ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി...ഇവരിൽ 50 പേരും ഹരിയാനക്കാരാണ്.. 25 മണിക്കൂർ വരെ കാലിൽ ചങ്ങല ധരിക്കേണ്ടി വന്നതായി യാത്രക്കാർ..


നാവിക സേനാ ദിനത്തിന് ആതിഥേയത്വം വഹിക്കാൻ തിരുവനന്തപുരം ഒരുങ്ങുന്നു..നാവിക സേനാ ദിനമായ ഡിസംബർ നാലിന്, ശംഖുമുഖം ബീച്ചിൽ ഇന്ത്യൻ പടക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും തലസ്ഥാനത്ത്..


ബംഗാൾ ഉൾക്കടലിൽ 'മൻതാ' തീവ്ര ചുഴലിക്കാറ്റ്: 16 ജില്ലകളിൽ റെഡ് അലര്‍ട്ട്; ആന്ധ്രാ തീരത്ത് കടൽക്ഷോഭം ശക്തമായി: ഇന്നും നാളെയും കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...


ശക്തമായ പ്രതിഷേധ പരിപാടികൾക്ക് കോൺഗ്രസ്: ഷാഫി പറമ്പിൽ എംപിയെ പേരാമ്പ്രയിൽ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥനിൽക്കെതിരെ നടപടി വൈകുന്നതിൽ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രതിഷേധങ്ങൾ കടുപ്പിക്കും...


കേന്ദ്ര ഫണ്ടില്ലാതെ സിപിഐ വകുപ്പുകള്‍ക്കും രക്ഷയില്ല... പിണറായി-ബിനോയ് വിശ്വം കൂടിക്കാഴ്ചയില്‍ തീരുമാനമായില്ല: ഫണ്ട് പ്രധാനമെന്ന് മുഖ്യമന്ത്രി, ഫണ്ടിനേക്കാൾ പ്രധാനം നയമെന്ന് ബിനോയ്; ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത്

അതിര്‍ത്തികളിലെ നദികളില്‍ നിയന്ത്രണം സ്ഥാപിക്കുകയെന്നത് ഇന്ത്യയ്‌ക്കെതിരെ ചൈന പ്രയോഗിക്കുന്ന പ്രധാന ആയുധമാണെന്ന് ആശങ്ക

01 MARCH 2021 05:26 PM IST
മലയാളി വാര്‍ത്ത

More Stories...

വായു മലിനീകരണം കുറയ്ക്കാന്‍ കൃത്രിമ മഴ പെയ്യിക്കാനായി ക്ലൗഡ് സീഡിംഗ് പരീക്ഷണം കഴിഞ്ഞു

ലിവ്ഇന്‍ പങ്കാളിയെ കൊലപ്പെടുത്തിയ കേസ്: അറസ്റ്റിലായ ലിവ് ഇന്‍ പങ്കാളിയായ 22 കാരിയെ ഒരു വര്‍ഷം മുന്‍പ് അവരുടെ കുടുംബം തള്ളിക്കളഞ്ഞിരുന്നുവെന്ന് കുടുംബം

ബംഗാൾ ഉൾക്കടലിൽ 'മൻതാ' തീവ്ര ചുഴലിക്കാറ്റ്: 16 ജില്ലകളിൽ റെഡ് അലര്‍ട്ട്; ആന്ധ്രാ തീരത്ത് കടൽക്ഷോഭം ശക്തമായി: ഇന്നും നാളെയും കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

മൊൻത ഉടൻ തീരം തൊടും സർവ്വനാശം..വിമാനത്താവളങ്ങൾ അടച്ചു..! ജനങ്ങളെ ഒഴിപ്പിക്കുന്നു..! ചെന്നൈയെ വിഴുങ്ങും..!

അൽ ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പൂനെയിലെ ടെക്കിയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു

ജലബോംബ് എന്ന് വാക്ക് തന്നെ പേടിപ്പിക്കുന്ന ഒന്നാണ്. ഇപ്പോള്‍ അത് പൊട്ടുകയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഇന്ത്യയും ചൈനയും ആ ചരിത്രം പലപ്പോഴായി പല വാര്‍ത്തകളായി നമ്മള്‍ കണ്ടിട്ടുണ്ട്.

ഇപ്പോഴിതാ ഞെട്ടിക്കുന്ന ചില സംഭവങ്ങളാണ് ലോകത്തിന് ത്‌ന്നെ ആശങ്കയായി പുറത്ത് വരുന്നത്. തങ്ങളുടെ സ്വാധീനം ഉറപ്പിക്കുന്നതിന് പലതരത്തിലുള്ള മാര്‍ഗങ്ങളും ഷി ജിന്‍പിങ്ങിന്റെ നേതൃത്വത്തിലുള്ള ചൈനീസ് ഭരണകൂടം സ്വീകരിക്കാറുണ്ട്.

സാങ്കേതികവിദ്യയുടെ മോഷണം മുതല്‍ സാമ്പത്തിക പ്രതിസന്ധിയുള്ള രാജ്യങ്ങളെ കടക്കെണിയിലാക്കി വരുതിയിലാക്കുക വരെ തന്ത്രപരമായ മേല്‍ക്കോയ്മക്കുള്ള ചൈനീസ് മാര്‍ഗങ്ങളാണ്. അതിര്‍ത്തികളിലെ നദികളില്‍ നിയന്ത്രണം സ്ഥാപിക്കുകയെന്നത് ഇന്ത്യയ്‌ക്കെതിരെ ചൈന പ്രയോഗിക്കുന്ന പ്രധാന ആയുധമാണെന്ന ആശങ്കയും വ്യാപകമാണ്.

ബ്രഹ്മപുത്രയില്‍ വെറും 24 കിലോമീറ്റര്‍ പരിധിയില്‍ ഉയര്‍ന്ന ചൈനയുടെ മൂന്ന് കൂറ്റന്‍ ഡാമുകളാണ് ഈ ആശങ്കക്കുള്ള അടിസ്ഥാനം. കമ്മീഷന്‍ ചെയ്തുകഴിഞ്ഞ സാങ്മോ ഡാമാണ് ഇതില്‍ ആദ്യത്തേത്. നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കാന്‍ കാത്തിരിക്കുന്നതാണ് രണ്ടാമത്തെ ഡാമായ ഗ്യാറ്റ്സ.

2017 മുതല്‍ നിര്‍മാണം ആരംഭിച്ച, ഇപ്പോഴും തുടരുന്ന ദാഗു ഡാമാണ് കൂട്ടത്തില്‍ ഏറ്റവും വലുത്. മൂന്ന് ഡാമുകള്‍ക്കും കൂടി ഏതാണ്ട് 100 കോടി ക്യുബിക്ക് മീറ്റര്‍ വെള്ളം സംഭരിക്കാനുള്ള ശേഷിയുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഈ പ്രദേശത്ത് ആകെയുള്ളത് 150 കുടുംബങ്ങള്‍ താമസിക്കുന്ന ഒരു ഗ്രാമമാണെന്നത് ചൈനയുടെ ലക്ഷ്യങ്ങള്‍ പ്രാദേശികമല്ലെന്ന വ്യക്തമായ സൂചനയും നല്‍കുന്നുണ്ട്.

ഏത് നിമിഷവും ഈ ജലസമ്പത്ത് നിയന്ത്രിക്കാനാവുമെന്നും ഭാവിയില്‍ ഇന്ത്യയുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ സമയങ്ങളില്‍ ഇതൊരു തുറുപ്പുചീട്ടായി ചൈനക്ക് പ്രയോഗിക്കാന്‍ സാധിക്കുമെന്നും കരുതപ്പെടുന്നു. വൈദ്യുതി നിര്‍മാണത്തേക്കാള്‍ ബ്രഹ്മപുത്ര നദിയുടെ ജലസമ്പത്ത് വഴിതിരിക്കലാണ് ചൈനീസ് പദ്ധതിയെന്ന ആശങ്കയും വ്യാപകമാണ്.

ഇന്ത്യയ്ക്ക് മാത്രമല്ല ബംഗ്ലാദേശിനും ഈ ചൈനീസ് പ്രവര്‍ത്തിയില്‍ നെഞ്ചിടിപ്പ് കൂടുന്നുണ്ട്. ഇന്ത്യയില്‍ ആകെ ലഭ്യമായ ജല സമ്പത്തിന്റെ 30 ശതമാനം ബ്രഹ്മപുത്രയുടെ സംഭാവനയാണെന്ന് മനസ്സിലാകുമ്പോഴാണ് ഇതിന്റെ പ്രാധാന്യം തിരിച്ചറിയുക. അസമിലെ മാത്രം 22 ജില്ലകള്‍ വെള്ളത്തിനായി ആശ്രയിക്കുന്നത് ബ്രഹ്മപുത്രയെയും പോഷക നദികളേയുമാണ്. മേഖലയിലെ ജലഗതാഗതവും ചരക്കു നീക്കവും ആശ്രയിച്ചിരിക്കുന്നതും ബ്രഹ്മപുത്രയെ തന്നെ.

2013-14 കാലത്ത് നടത്തിയ ഒരു സര്‍വേ പ്രകാരം ബ്രഹ്മപുത്രയിലൂടെ ജലഗതാഗതം നടത്തിയവരുടെ എണ്ണം പ്രതിവര്‍ഷം 70.39 ലക്ഷത്തിലേറെ വരും. അസമില്‍ മാത്രം അയ്യായിരത്തോളം പേര്‍ക്കാണ് ജലഗതാഗതം വഴി നേരിട്ട് ജോലി ലഭിക്കുന്നത്. വെള്ളത്തിന് മാത്രമല്ല ബ്രഹ്മപുത്ര നദിയിലൂടെ ഒഴുകി വരുന്ന വളക്കൂറുള്ള എക്കല്‍ മണ്ണിന് കൂടിയാണ് ചൈന അണകെട്ടിയിരിക്കുന്നത്. ഇതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ അടക്കമുള്ള പ്രദേശങ്ങളിലെ കൃഷി അവതാളത്തിലാവും.

മേഖലയിലെ മണ്ണിന്റെ പ്രകൃത്യായുള്ള പോഷകവിതരണം താറുമാറാവുന്നതോടെ കാര്‍ഷികമേഖലക്ക് വലിയ തിരിച്ചടിയേല്‍ക്കേണ്ടി വരും. ഇന്ത്യയിലും ബംഗ്ലാദേശിലുമായി 6.6 കോടി മനുഷ്യരാണ് ബ്രഹ്മപുത്രയുമായി ബന്ധപ്പെട്ട് ജീവിതങ്ങള്‍ കെട്ടിപ്പടുത്തിരിക്കുന്നത്.

കാസിരംഗ ദേശീയ പാര്‍ക്ക് ഉള്‍പ്പടെ ജൈവവൈവിധ്യം കൊണ്ട് സമ്പുഷ്ടമായ നിരവധി പ്രദേശങ്ങളുടെ ജീവജലം ബ്രഹ്മപുത്രയാണ്. ചൈനയുടെ തെക്ക്, കിഴക്ക് പ്രദേശങ്ങള്‍ വരള്‍ച്ച അനുഭവിക്കുന്നുണ്ട്. 2021 ഫെബ്രുവരി നാലിന് ചൈനീസ് ജലമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അഞ്ച് ലക്ഷം ഹെക്ടര്‍ കൃഷിഭൂമിയാണ് ജലദൗര്‍ലഭ്യത്തെ തുടര്‍ന്ന് തരിശുകിടക്കുന്നത്. ഇത് മൂന്നു ലക്ഷം ചൈനക്കാരെ ബാധിക്കുന്ന വിഷയമാണ്.

മഴയുടെ കുറവ് മൂലം യാങ്സീ നദിയില്‍ 50-80 ശതമാനം വെള്ളത്തിന്റെ അളവ് കുറഞ്ഞതും ചൈനക്ക് തലവേദനയാണ്. ഇത് ഇരുപത് ലക്ഷം ചൈനക്കാരെയാണ് ബാധിക്കുക. ബ്രഹ്മപുത്രയില്‍ നിന്നും തുരങ്കങ്ങളിലൂടെ വെള്ളമെത്തിച്ച് ഈ ജലദൗര്‍ലഭ്യം പരിഹരിക്കാനാകുമെന്നും ചൈന കരുതുന്നു.


ബ്രഹ്മപുത്രയുടെ യഥാര്‍ഥ പാതയില്‍ നിന്നും 1100 കിലോമീറ്റര്‍ അകലെ ഒരു ഡാം നിര്‍മിച്ച് വെള്ളം എത്തിക്കാനാണ് ചൈനീസ് പദ്ധതി. ഒരു നദിയുടെ തുടക്കത്തില്‍ നിന്നു തന്നെ വഴി തിരിച്ചുവിടുന്നത് വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നുറപ്പ്.

ഇന്ത്യയും ചൈനയും തമ്മില്‍ തത്വത്തില്‍ ബ്രഹ്മപുത്രാ നദിയിലെ വെള്ളം പങ്കുവെക്കുന്നത് സംബന്ധിച്ച് 2013ല്‍ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. അതേസമയം, പാക്കിസ്ഥാനുമായുള്ള സിന്ധു നദീ ജല കരാര്‍ പോലെ ശക്തവും കര്‍ക്കശവുമല്ല ചൈനയുമായുള്ള കരാര്‍. ഇന്ത്യയ്ക്ക് പുറമേ ബംഗ്ലാദേശിനേയും വലിയ തോതില്‍ ബ്രഹ്മപുത്രയിലെ ചൈനീസ് ഡാമുകള്‍ ബാധിക്കും.

ജലദൗര്‍ലഭ്യം മാത്രമല്ല അതിവേഗത്തിലുള്ള വെള്ളപ്പൊക്കത്തിനും ഡാമുകള്‍ കാരണമാകും. കഴിഞ്ഞ വര്‍ഷം ജൂണിലുണ്ടായ വെള്ളപ്പൊക്കം ബംഗ്ലാദേശിന്റെ നാലിലൊന്ന് പ്രദേശത്തേയും മുക്കികളഞ്ഞിരുന്നു. ഏതാണ്ട് പത്ത് ലക്ഷത്തോളം പേര്‍ ഭവനരഹിതരാവുകയും 1500 ചതുരശ്ര കിലോമീറ്റര്‍ കൃഷിഭൂമിയില്‍ നാശം സംഭവിക്കുകയും ചെയ്തു.

ബ്രഹ്മപുത്ര നദിയുടെ നിറം മാറ്റത്തെക്കുറിച്ച് അസമില്‍ നിന്നുള്ള രാജ്യസഭാ എംപിയായ റിപുണ്‍ ബോറ സഭയില്‍ ഉന്നയിച്ചിരുന്നു. പരിശോധനയില്‍ ഇരുമ്പിന്റെ അളവ് 40 പാര്‍ട്സ് പെര്‍ മില്യണ്‍ ആണെന്നാണ് കണ്ടെത്തിയത്. അനുവദനീയമായ അളവ് 0.2 പിപിഎം മാത്രമാണ്.

ചൈന നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളെ തുടര്‍ന്നുള്ള മലിനീകരണമാണ് ഇതിനു പിന്നിലെന്നായിരുന്നു എംപിയുടെ ആരോപണം. ഇത് കുടിവെള്ളത്തിന് പോലും ബ്രഹ്മപുത്രയെ ആശ്രയിക്കുന്ന ജനങ്ങളെ വലിയ തോതില്‍ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ഹിമാലയ മേഖലയില്‍ ചൈന നടത്തുന്ന വിപുലമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കെതിരെ രാജ്യാന്തര തലത്തില്‍ നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയും ചൈനയും തമ്മില്‍ ബ്രഹ്മപുത്രയിലെ ജലം പങ്കുവെക്കുന്നത് സംബന്ധിച്ച് കൂടുതല്‍ കര്‍ശനമായ കരാര്‍ വേണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

പങ്കുവെക്കുന്ന ജലത്തിന്റെ അളവ് മാത്രമല്ല ഗുണനിലവാരത്തില്‍ കൂടി രാജ്യങ്ങള്‍ ഉത്തരവാദിത്വം പുലര്‍ത്തണമെന്നും നിര്‍ദേശങ്ങളുണ്ട്. ആവശ്യമെങ്കില്‍ രാാജ്യാന്തര സമൂഹത്തിന്റെ ഇടപെടല്‍ കൂടി ഇക്കാര്യത്തില്‍ ഉണ്ടാകണം എന്നുള്ളതാണ് ഏറ്റവും പ്രധാനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വായു മലിനീകരണം കുറയ്ക്കാന്‍ കൃത്രിമ മഴ പെയ്യിക്കാനായി ക്ലൗഡ് സീഡിംഗ് പരീക്ഷണം കഴിഞ്ഞു  (19 minutes ago)

ടി.വീണ ഉൾപ്പെട്ട മാസപ്പടി കേസിൽ ദില്ലി ഹൈക്കോടതിയിലെ വാദം വീണ്ടും മാറ്റി...എസ്എഫ്ഐഒയ്ക്ക് വേണ്ടി അഭിഭാഷകർ ഹാജരായില്ല; ദില്ലി ഹൈക്കോടതി കേസ് ജനുവരി 13ലേക്ക് മാറ്റി  (33 minutes ago)

50-ാം വർഷത്തിൽ സപ്ലൈകോയുടെ വമ്പൻ ഓഫർ;...ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക്..... നവംബർ ഒന്നു മുതൽ ..!  (48 minutes ago)

കെനിയയില്‍ വിമാനം തകര്‍ന്നുവീണ് 12 പേര്‍ക്ക് ദാരുണാന്ത്യം  (52 minutes ago)

നാളെയും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് ...തെക്കൻ ജില്ലകളിൽ മഴ കനക്കും..! തിരുവനന്തപുരം മുതൽ തൃശൂർ വരെ യെല്ലോ അലർട്ട്  (58 minutes ago)

ആര്‍ദ്രകേരളം, കായകല്‍പ്പ് പുരസ്‌കാരങ്ങളുടെ വിതരണം നാളെ; ആരോഗ്യ, ആരോഗ്യാനുബന്ധ മേഖലകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ആര്‍ദ്ര കേരള പുരസ്‌കാരമെന്  (1 hour ago)

കോളടിച്ച് പ്രവാസികൾ വീസ നിരക്കുകള്‍ കുറയും പുതുക്കിയ ഫീസുകൾ ഇങ്ങനെ..! 225 കോടി പ്രവാസിക്ക്...!  (1 hour ago)

കേരള തീരങ്ങൾ, അതിനോട് ചേർന്ന സമുദ്ര പ്രദേശങ്ങൾ, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക  (1 hour ago)

ലിവ്ഇന്‍ പങ്കാളിയെ കൊലപ്പെടുത്തിയ കേസ്: അറസ്റ്റിലായ ലിവ് ഇന്‍ പങ്കാളിയായ 22 കാരിയെ ഒരു വര്‍ഷം മുന്‍പ് അവരുടെ കുടുംബം തള്ളിക്കളഞ്ഞിരുന്നുവെന്ന് കുടുംബം  (1 hour ago)

കെനിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 12 മരണം...മരിച്ചവരിലേറെയും വിനോദസഞ്ചാരികൾ  (1 hour ago)

തുർക്കിയിൽ ശക്തമായ ഭൂകമ്പം  (1 hour ago)

നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളില്‍ ചാടുന്നത്, മുങ്ങുന്നത് ഒഴിവാക്കുക; അമീബിക്ക് മസ്തിഷ്‌കജ്വരം പ്രതിരോധ മാര്‍ഗങ്ങള്‍ ഇങ്ങനെ  (1 hour ago)

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആശ്വാസ വാർത്ത  (1 hour ago)

എസ്.എൽ.കെ 2025: കാലിക്കറ്റ് എഫ്.സി നാളെ കണ്ണൂര്‍ വാരിയേഴ്സുമായി ഏറ്റുമുട്ടും: സ്തനാര്‍ബുദ ബോധവത്കരണം- കളികാണാന്‍ സ്ത്രീകള്‍ക്ക് സൗജന്യ പ്രവേശനം...  (1 hour ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം: ആരോഗ്യ വകുപ്പ് - ഐ.സി.എം.ആര്‍. സംയുക്ത ഫീല്‍ഡുതല പഠനം ആരംഭിച്ചു...  (1 hour ago)

Malayali Vartha Recommends