ആത്മീയ ആചാര്യന്‍ ശിവാനന്ദ മൂര്‍ത്തി അന്തരിച്ചു, വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം

പ്രമുഖ ആത്മീയ ആചാര്യന്‍ ശിവാനന്ദ മൂര്‍ത്തി (87) അന്തരിച്ചു. നിരവധി തെലുങ്ക് അനുയായികളുള്ള അദ്ദേഹം കുറച്ചുകാലമായി വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സാംസ്‌കാരികവും പരമ്പരാഗതവുമായ കലാരൂപങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി നിരവധി ട്രസ്റ്റുകള്‍ക്കു ശിവാനന്ദ മൂര്‍ത്തി രൂപം കൊടുത്തിട്ടുണ്ട്്. വിശാഖപട്ടണത്തിനു സമീപം ബീമിലിയിലും വാറങ്കലിലും ഇദ്ദേഹത്തിനു ആശ്രമങ്ങളുണ്ട്. സേവനത്തിനുള്ള അംഗീകാരമായി അന്ധ്രപ്രദേശ് സര്‍വകലാശാല അദ്ദേഹത്തിനു ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























