തല്‍ക്കാല്‍ ബുക്കിങ് സമയത്തില്‍ മാറ്റം: റദ്ദാക്കുന്ന ടിക്കറ്റുകള്‍ക്ക് 50% തുക വരെ തിരിച്ചു നല്‍കുമെന്ന് റെയില്‍വേ

തല്‍ക്കാല്‍ ബുക്കിങ് സമയത്തില്‍ മാറ്റം. എ.സി. ക്ലാസുകളിലേക്ക് രാവിലെ 10 മുതല്‍ 11 വരെയും മറ്റുള്ളവയ്ക്ക് 11 മുതല്‍ 12 വരെയുമാണു പുതിയ സമയക്രമം. റദ്ദാക്കുന്ന ടിക്കറ്റുകള്‍ക്ക് അമ്പതു ശതമാനംവരെ തുക തിരിച്ചുനല്‍കുമെന്നും റെയില്‍വേ അറിയിച്ചു.
യാത്രക്കാരുടെ ബാഹുല്യം പരിഗണിച്ചു തല്‍ക്കാല്‍ സ്‌പെഷല്‍ ട്രെയിനുകള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും. തിരക്കേറിയ റൂട്ടുകളിലാകും ഇവ. ഈ ട്രെയിനുകളില്‍ തല്‍ക്കാല്‍ നിരക്കിലാണ് യാത്ര. യാത്രാദിനത്തിനു പത്തുമുതല്‍ അറുപതു ദിവസം മുമ്പുവരെ മുന്‍കൂര്‍ റിസര്‍വേഷന്‍ നടത്താം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























