Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഉത്തർപ്രദേശിൽ ബലാത്സംഗക്കേസിൽ 20 വർഷം തടവ് ശിക്ഷ അനുഭവിച്ച യുവാവ് നിരപരാധി... അലഹബാദ് ഹൈകോടതിയുടേതാണ് വിധി...

04 MARCH 2021 02:40 PM IST
മലയാളി വാര്‍ത്ത

ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന ഇന്ത്യൻ നിയമവ്യവസ്ഥയെ കാറ്റിൽ പറത്തിയ ഒരു സംഭവമാണ് യുപിയിൽ നിന്ന് നമുക്ക് കേൾക്കാൻ കഴിയുന്നത്.

ഉത്തർപ്രദേശിൽ ബലാത്സംഗക്കേസിൽ 20 വർഷം കഠിനതടവ് അനുഭവിച്ച യുവാവിനെ നിരപരാധിയാണെന്ന് കണ്ടെത്തിയിരിക്കുകയാണ്​ അലഹബാദ് ഹൈക്കോടതി. ഉത്തർപ്രദേശിലെ ലളിത്​പൂർ ജില്ലയിലെ വിഷ്ണു തിവാരിയാണ്​ ഇത്തരത്തിൽ ഒരു ക്രൂര സംഭവത്തിന് ഇരയായത്​.

1990 സെപ്​റ്റംബറിൽ അറസ്റ്റിലായ വിഷ്​ണുവിനെ 2021 ജനുവരിയിലാണ്​ നിരപരാധിയാണെന്ന് കോടതി ​വിധിക്കുന്നത്​. ലളിത്പൂർ ജില്ലയിലെ ഒരു സ്ത്രീ ജോലിക്ക്​ പോകുന്നതിനിടയിൽ ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന്​ ആ​രോപിച്ച്​​ നൽകിയ പരാതിയാണ്​ വിഷ്​ണുവിന്റെ ജീവിതം മാറ്റിമറിച്ചത്.

ജയിൽ നടപടി ക്രമങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞ ദിവസമാണ്​ തന്‍റെ ജീവിതത്തിൽ നിന്ന്​ യുവത്വം കവ​ർന്നെടുത്ത ജയിലിൽ​ നിന്ന്​ വിഷ്​ണു ജീവിതത്തിലേക്കുള്ള യാത്ര തുടങ്ങിയത്​.

ഈ നാല്പതാം വയസ്സിൽ ഇനി എങ്ങോട്ട് എന്ന ആശയകുഴപ്പത്തിലാണ് ഈ ചെറുപ്പക്കാരൻ. 'ബലാത്സംഗകേസിലെ പ്രതിയെന്ന്​ പൊലീസും, നീതിന്യായ വ്യവസ്ഥകളും വിധിച്ച വിഷ്​ണുവിനെ കാത്തിരിക്കാൻ പുറത്ത് ബന്ധുക്കളോ സുഹൃത്തുക്കളോ​ ആരും തന്നെ ഇല്ല.

അവന്‍റെ ജീവിതത്തിലെ എല്ലാം കഴിഞ്ഞ രണ്ടു പതിറ്റാണ്ട്​ കൊണ്ട്​ ഭരണകൂടവും നീതിന്യായ വ്യവസ്ഥകളും കവർന്നെടുത്തു. 23ാം വയസിൽ കുറ്റാരോപിതനായി കസ്റ്റഡിയിലാവുകയും മെനഞ്ഞെടുത്ത തെളിവുകളാൽ കുറ്റവാളിയായി ശിക്ഷിക്കപ്പെടുകയും ചെയ്​ത വിഷ്​ണുവിനെ 43ാം വയസിലാണ്​ പ്രതിയല്ലെന്ന്​ മനസ്സിലാക്കി കോടതി​ വെറുതെ വിടു​ന്നത്​.

20 വർഷം കൊണ്ട്​ അപരിചിതമായ ആ മതിൽക്കെട്ടിന്​ പുറത്ത്​ 'അനാഥനായ' അവനെ കാണാൻ ചില മാധ്യമ പ്രവർത്തകർ മാത്രമാണ് വന്നിരുന്നത്​. ''ഞാൻ 20 വർഷമായി ജയിലിലാണ്. ഇനി എനിക്കിവിടെ എന്താണ്​ പ്രതീക്ഷിക്കാനുള്ളത്​.

ആരോഗ്യം, കുടുംബം തുടങ്ങി എന്‍റെ എല്ലാം നഷ്​ടപ്പെട്ടിരിക്കുന്നു. ഒരു അനുജൻ മാത്രമാണ്​ ഇനി എനിക്കുള്ളു. ഞാൻ കല്യാണം കഴിച്ചിട്ടില്ല. എന്‍റെ കൈകൾ ജയിൽ അടുക്കളയിൽ രാപ്പകൽ ജോലി ചെയ്​തതിന്‍റെ പൊള്ളലുകളും നീറ്റലുകളും മാത്രമാണ് ഇപ്പോൾ എനിക്കൊപ്പമുള്ളത്​.

ജയിലധികൃതർ തന്ന 600 രൂപയുണ്ട്​, അതുമായി നാട്ടിലേക്കുള്ള ബസ്​ കയറണമെന്നാണ്​ ആഗ്രഹിക്കുന്നതെന്നും മാധ്യമപ്രവർത്തകരോട്​ വിഷ്​ണു വെളിപ്പെടുത്തി.''

 

സ്ത്രീയുടെ പരാതിയെ തുടർന്ന്​ ബലാത്സംഗത്തിനും അതിക്രമത്തിനും ഒപ്പം പട്ടിക ജാതി- പട്ടിക വർഗ നിയമപ്രകാരവും കേസെടുത്തിരുന്നു. അന്വേഷണ സംഘം സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ മൂന്നുവർഷത്തിനു ശേഷം ലളിത്പൂർ കോടതി ബലാത്സംഗ കുറ്റത്തിന് 10 വർഷത്തെ കഠിന തടവ്​ വിഷ്​ണുവിന്​ വിധിച്ചു.

പട്ടിക ജാതി- പട്ടിക വർഗ നിയമപ്രകാരമുള്ള മറ്റ്​ ശിക്ഷകളും വിധിച്ചു. ആ വിധിയാണ്​ ഇപ്പോൾ ഹൈകോടതി തിരുത്തിയത്​. കുറ്റവിമുക്​തനാക്കിയുള്ള അലഹബാദ് ഹൈക്കോടതി വിധിയിലെ നിരീക്ഷണം ഇങ്ങനെയാണ്, ബലാത്സംഗത്തിനിരയാകുന്ന ഒരാളിൽ നടത്തുന്ന വൈദ്യശാസ്​ത്ര പരിശോധനയിൽ ചിലതെളിവുകൾ കണ്ടെത്തേണ്ടതാണ്.

 

പ്രതി പരാതിക്കാരിയുടെ വായ പത്ത്​ മിനു​ട്ടോളം അടച്ചുപിടിച്ചെവെന്നും, അവരെ നിലത്തേക്ക്​​ തള്ളിയിട്ടുവെന്നും പരാതിയിൽ പറയുന്നുണ്ട്​. ബലാത്സംഗത്തിന്‍റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ല.

സ്​ത്രീക്ക്​ ആന്തരിക പരിക്കുകൾ ഇല്ലെന്നാണ്​ വൈദ്യപരിശോധന നടത്തിയ ഡോക്​ടർമാരുടെ റിപ്പോർട്ടിൽ പറയുന്നത്​. മൂന്ന്​ സാക്ഷികളെ ക്രോസ് വിസ്താരം നടത്തിയപ്പോഴും നിരവധി വൈരുദ്ധ്യങ്ങളുണ്ടെന്നും ​ഹൈകോടതി നിരീക്ഷിച്ചു.

തെളിവുകളും വസ്തുതകളും കണക്കിലെടുക്കുമ്പോൾ, കുറ്റാരോപിതനായി പ്രതി അന്യായമായി ശിക്ഷിക്കപ്പെട്ടുവെന്ന് ഞങ്ങൾ മനസിലാക്കുന്നു എന്നും, അതിനാൽ വിധിന്യായവും ഉത്തരവും തിരുത്തി പ്രതിയെ കുറ്റവിമുക്തനാക്കുന്നുവെന്നായിരുന്നു പുറപ്പെടുവിച്ച വിധി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (52 minutes ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (58 minutes ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (1 hour ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (1 hour ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (1 hour ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (2 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (3 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (3 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (3 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (3 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (4 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends