Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യയും മാറിച്ചിന്തിക്കുന്നു: ഇന്ത്യയിലെ ആദ്യ ലെസ്ബിയന്‍ പരസ്യം സൂപ്പര്‍ഹിറ്റിലേക്ക്

11 JUNE 2015 12:38 PM IST
മലയാളി വാര്‍ത്ത.

ലോകം മുഴുവന്‍ സ്വവര്‍ഗ്ഗാനുരാഗത്തെ അംഗീകരിച്ചിട്ടും ഇന്ത്യ ഇപ്പോഴും അതിന് പച്ചക്കൊടി കാണിച്ചിട്ടില്ല. അതിന് ഒട്ടേറെ എതിര്‍പ്പുകളും രാജ്യത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. കോടതിയില്‍ നിരന്തരമായി കേസുകള്‍ നടക്കുന്നു. ഒരിക്കല്‍ ഇത്തരക്കാര്‍ക്ക് അനുകൂലമായ കോടതി വിധി ഉണ്ടായെങ്കിലും പിന്നീട് റദ്ദാക്കുകയായിരുന്നു. ഏതായാലും ഇന്ത്യയിലെ ആദ്യ ലെസ്ബിയന്‍ പരസ്യം വൈറലായിരിക്കുകയാണ്. മിന്‍ത്ര ഫാഷന്‍ പോര്‍ട്ടലിന്റെ എത്‌നിക് വെയര്‍ കളക്ഷന്റെ പുതിയ പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.
പത്തു ദിവസം മുമ്പ് യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട പരസ്യം ഇതിനോടകം രണ്ടു ലക്ഷത്തിലകം പേര്‍ കണ്ടു കഴിഞ്ഞു. ഇന്ത്യയിലെ ആദ്യ ലെസ്ബിയന്‍ പരസ്യത്തിന് വേണ്ടത്ര പബ്ലിസിറ്റി നല്‍കിയതാകട്ടെ സോഷ്യല്‍ മീഡിയയും. ഒരുമിച്ച് താമസിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ ശൃംഗരിക്കുന്നതും തങ്ങളുടെ പ്രണയം വീട്ടുകാരെ അറിയിക്കാന്‍ പോകുന്നതിന്റെ ആകാംക്ഷയും മറ്റുമാണ് പ്രമേയമാക്കിയിട്ടുള്ളത്. ഇരുവരും വേഷവിധാനം ചെയ്തുകൊണ്ട് ഒരു ദിവസം തുടങ്ങുന്നതാണ് ദ വിസിറ്റ് എന്ന പേരില്‍ എടുത്തിട്ടുള്ള പരസ്യത്തില്‍ ചിത്രീകരിച്ചിട്ടുള്ളത്.
മറ്റെല്ലാ ബന്ധത്തേയും പോലെ തന്നെ തങ്ങളുടെ പ്രണയം വീട്ടുകാരെ അറിയിക്കാന്‍ പോകുന്നതിന്റെ ആകാംക്ഷ പങ്കുവയ്ക്കുകയാണ് ലെസ്ബിയനായ ഈ പെണ്‍കുട്ടികള്‍. ലോകമെമ്പാടും സ്വവര്‍ഗാനുരാഗികളായ ആള്‍ക്കാരെ അംഗീകരിച്ചു തുടങ്ങികഴിഞ്ഞു. അതുകൊണ്ടു തന്നെ വ്യത്യസ്ത പ്രമേയത്തിലൂടെ ആള്‍ക്കാരെ ആകര്‍ഷിക്കാനാണ് പരസ്യം കൊണ്ട് ഉദ്ദേശിച്ചതെന്ന് പരസ്യനിര്‍മ്മാതാക്കളിലൊരാളായ അവിഷേക് ഘോഷ് വ്യക്തമാക്കി.
ബാംഗളൂരിലുള്ള ഒഗില്‍വി ആന്‍ഡ് മേത്തര്‍ ഏജന്‍സിയാണ് പരസ്യം നിര്‍മ്മിച്ചത്. അതേസമയം ഫേസ് ബുക്കില്‍ പരസ്യത്തിനെതിരേ വ്യത്യസ്ത അഭിപ്രായങ്ങളുമായി ഏറെപ്പേര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പരസ്യത്തിന് പിന്തുണയുമായി ഏറെ സ്ത്രീകള്‍ വന്നിട്ടുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.
സ്വവര്‍ഗാനുരാഗത്തെ പിന്തുണച്ചു കൊണ്ട് ഫാസ്റ്റ് ട്രാക്കും രണ്ടാം വിവാഹത്തെ പിന്തുണച്ചുകൊണ്ട് തനിഷ്‌ക്കും പരസ്യം ചെയ്യുന്നത് വ്യത്യസ്തത ശ്രദ്ധയില്‍പ്പെടുന്നതുകൊണ്ടാണെന്ന് പറയപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (36 minutes ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (56 minutes ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (59 minutes ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (1 hour ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (1 hour ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (1 hour ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (1 hour ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (1 hour ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (1 hour ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (2 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (2 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (2 hours ago)

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (2 hours ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (2 hours ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (2 hours ago)

Malayali Vartha Recommends