അശ്ലീല വീഡിയോയും ചിത്രങ്ങളും നിറഞ്ഞ് ഫേസ് ബുക്ക് തുറക്കാനാവാതെ നിരവധി പേര്‍: നാണം കെടുത്തി വൈറസ് വ്യാപിക്കുന്നു

നീലയില്‍ കുരുങ്ങി ഫേസ് ബുക്കും. പേടിച്ചിട്ട് ഫേസ് ബുക്ക് അക്കൗണ്ട് തുറക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരിക്കുകയാണിപ്പോള്‍ പലര്‍ക്കും. ഫേസ് ബുക്ക് അക്കൗണ്ട് തുറന്നവര്‍ പലരും സ്വന്തക്കാരുടേയും ബന്ധുക്കളുടേയും മറ്റും നീല വീഡിയോ കണ്ട ഞെട്ടലില്‍ നിന്ന് വിമുക്തമായിട്ടുമില്ല. അടുത്ത കാലത്ത് ഫേസ്ബുക്കിനെ ആക്രമിച്ചിരിക്കുന്ന വൈറസ് ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നീലതരംഗം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്.
ഫേസ് ബുക്ക് അക്കൗണ്ടില്‍ തങ്ങളുടെ തന്നെ വ്യാജ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ തങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഇതില്‍ വരുന്ന അശ്ലീല ചിത്രങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നും വ്യക്തമാക്കിക്കൊണ്ട് പലരും പോസ്റ്റുകള്‍ ചെയ്തു തുടങ്ങിയിട്ടുണ്ട്. അനാവശ്യമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും ഇത് വൈറസ് ആണെന്നും വ്യക്തമാക്കിക്കൊണ്ടാണ പലരുടേയും ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ് ബുക്കില്‍ ടൈംലൈനില്‍ ചേര്‍ക്കുന്ന ഫോട്ടോകള്‍ എടുത്ത് അശ്ലീല ചിത്രങ്ങളും വീഡിയോകളുമാക്കി മാറ്റുന്ന വൈറസ് ആക്രമണം ഇന്ത്യയിലൊട്ടാകെ പടര്‍ന്നിരിക്കുകയാണ്. ലോകമെമ്പാടും വ്യാപിച്ചിട്ടുള്ള ഈ വൈറസ് ഇപ്പോള്‍ ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കളെ അമ്പരപ്പിച്ചുകൊണ്ട് വ്യാപകമായിരിക്കുകയാണ്. തങ്ങളുടെ പേരില്‍ ഏറെ വ്യാജ നീലച്ചിത്രങ്ങള്‍ പ്രചരിക്കുന്നുവെന്ന പരാതിയുമായി ഒട്ടേറെപ്പേര്‍ ഇതിനോടകം സൈബര്‍സെല്ലിനെ സമീപിച്ചു കഴിഞ്ഞു.
കിലിം മാല്‍വെയര്‍ ഇനത്തില്‍ പെട്ട വൈറസാണ് ഇത്തരത്തില്‍ നീലച്ചിത്രം വ്യാജമായി നിര്‍മ്മിക്കുന്നതെന്നാണ് ആഗ്ര പൊലീസ് വ്യക്തമാക്കുന്നു. വേഗം കാണുക, കാരണം ഇതു നിങ്ങളുടെ വീഡിയോയാണ് എന്ന മുന്നറിയിപ്പോടുകൂടിയാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോകള്‍ പ്രത്യക്ഷപ്പെടുന്നതെന്നാണ് സൈബര്‍ െ്രെകം സെല്‍ ഇന്‍ ചാര്‍ജ് നിതില്‍ കാസാന പറയുന്നത്. ഇതിനോട് ബന്ധപ്പെട്ട ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നവര്‍ കാണുന്നത് അശ്ലീലചിത്രങ്ങളും വീഡോയകളുമാണ്.
ഇത്തരം വൈറസ് ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ ഉടന്‍ തന്നെ നിങ്ങളുടെ ഫേസ് ബുക്ക് അക്കൗണ്ട് പാസ് വേഡ് മാറ്റാനാണ് സൈബല്‍ സെല്‍ നിര്‍ദേശിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























