വാജ്‌പേയിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് വിമോചന സമര പുരസ്‌കാരം കൈമാറി

മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് വിമോചന സമര പുരസ്‌കാരം സമ്മാനിച്ചു. ബംഗ്ലാദേശ് സ്വാതന്ത്രസമര കാലത്ത് വാജ്‌പേയി അയല്‍ രാജ്യവുമായി പുലര്‍ത്തിയ സൗഹൃദത്തെ മാനിച്ചാണ് അവാര്‍ഡ് സമ്മാനിച്ചത്. വാജ്‌പേയിയുടെ അഭാവത്തില്‍ ബംഗ്ലാദേശ് പര്യടനത്തിനിടെ മുതിര്‍ന്ന ബിജെപി നേതാവെന്ന നിലയില്‍ അവാര്‍ഡ് മോദിയെ ഏല്‍പിക്കുകയായിരുന്നു.
ബംഗ്ലാഭവനില്‍ വച്ചു നടന്ന പ്രത്യേക ചടങ്ങില്‍ ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദാണ് അവാര്‍ഡ് കൈമാറിയത്. വാജ്‌പേയിക്ക് ലഭിച്ച അവാര്‍ഡില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാനാവുമെന്നും തന്റെ ജീവിതം മുഴുവന്‍ രാജ്യസേവനത്തിനായി മാറ്റിവച്ച മഹാനാണ് അദ്ദേഹമെന്നും നരേന്ദ്ര മോദി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























