Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

തമിഴകത്ത് കോണ്‍ഗ്രസിനെ ഡിഎംകെ തീര്‍ത്തു;25 സീറ്റിൽ ഒതുക്കി തീർത്തു,കോണ്‍ഗ്രസിന്റെ ദയനീയ പതനം

08 MARCH 2021 02:32 PM IST
മലയാളി വാര്‍ത്ത

More Stories...

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സങ്കടക്കാഴ്ചയായി... കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം

നോക്കണേ തമിഴ് നാട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇക്കാലത്തെ ഗതിയും ഗതികേടും. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിംഗ് മേക്കറായിരുന്ന കെ കാമരാജ് നാടാരും ജി കറുപ്പയ്യ മൂപ്പനാരും നയിച്ച കോണ്‍ഗ്രസ് മെലിമെലിഞ്ഞ് ചാകാറിയിരിക്കുന്നു. ഡിഎംകെയും കീഴിലെ കുടികിടപ്പുകാരായി മാറിയിരിക്കുന്ന കോണ്‍ഗ്രസിന് തമിഴ് നാട്ടില്‍ 25 സീറ്റാണ് ഡിഎംകെ മുന്നണിയില്‍ മത്സരിക്കാന്‍ കിട്ടിയിരിക്കുന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കിട്ടിയ 41 സീറ്റില്‍ നിന്നാണ് 25ലേക്കുള്ള കോണ്‍ഗ്രസിന്റെ ദയനീയ പതനം.കെ കാമരാജിന്റെ കാലശേഷം കുറെക്കാലംകൂടി കോണ്‍ഗ്രസിന് തമിഴ് നാട്ടില്‍ ആളും അര്‍ഥവുമുണ്ടായിരുന്ന കാലം ഓരോ ഇലക്ഷന്‍ പിന്നിടുമ്പോഴും അസ്തമിച്ചുകൊണ്ടിരിക്കുകയാണ്. ജികെ മൂപ്പനാരുടെ കാലത്തുവരെ കോണ്‍ഗ്രസിന് തമിഴ് നാട്ടില്‍ എല്ലാ ജില്ലയിലും മോശമല്ലാത്ത അടിത്തറയുണ്ടായിരുന്നു. രാജീവ് ഗാന്ധിയുടെ കാലത്ത് ജയലളിത നയിച്ചുവന്ന എഐഎഡിഎംകെയും കോണ്‍ഗ്രസും തമ്മില്‍ കാലങ്ങളോളം തമിഴകത്ത് ഒരു രാഷ്ട്രീയ ധാരണയുണ്ടായിരുന്നു.ലോക് സഭയില്‍ കോണ്‍ഗ്രസിന് മൂന്നില്‍ രണ്ട് സീറ്റും നിയമസഭയില്‍ എഐഎഡിഎംകെയ്ക്ക് മൂന്നില്‍ രണ്ടു സീറ്റും എന്ന ആ ധാരണയില്‍ രണ്ടു പ്രബല പാര്‍ട്ടികളും നേട്ടമുണ്ടാക്കി. പില്‍ക്കാലത്ത് ആ സഖ്യങ്ങള്‍ ഇല്ലാതായതോടെ കോണ്‍ഗ്രസ് ചുരുങ്ങിയും അധപതിച്ചും തമിഴ് നാട്ടില്‍ ചെറുതായിക്കൊണ്ടിരുന്നു.പി ചിദംബരം ഉള്‍പ്പെടെ നേതാക്കളുടെ സ്വേച്ഛാധിപത്യവും അഴിമതിയുമെല്ലാം ചേര്‍ന്ന് കോണ്‍ഗ്രസ് പെരുമ നഷ്ടപ്പെട്ട പാര്‍ട്ടിയായി. കഴിഞ്ഞ തെരഞ്ഞെടുപ്പു മുതല്‍ ഡിഎംകെയുടെ ആശ്രിതരായി മാറിയ കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 25 സീറ്റുമായി തൃപ്തിപ്പെടുകയാണ്. ലോക് സഭാ സീറ്റില്‍ കോണ്‍ഗ്രസിന് അര്‍ഹമായ പരിഗണന നല്‍കിയെന്നും നിയമസഭയില്‍ ഭരണം പിടിക്കാന്‍ ഡിഎംകെ കൂടുതല്‍ സീറ്റില്‍ മത്സരിക്കണമെന്നുമാണ് അഴഗിരിയുടെ നിലപാട്.

കോണ്‍ഗ്രസിന്റെ സിറ്റിംഗ് ലോക് സഭാ മണ്ഡലമായ കന്യാകുമാരിയില്‍ ഉപതെരഞ്ഞെടുപ്പില്‍ തുടര്‍ന്നും മത്സരിക്കാനുള്ള ദാക്ഷിണ്യവും ഡിഎംകെ കോണ്‍ഗ്രസിനു നല്‍കിട്ടുണ്ട്. കന്യാകുമാരിയില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കട്ടെയെന്ന നിലപാട് കോണ്‍ഗ്രസും ഡിഎംകെയും മുന്നോട്ടുവെച്ചിട്ടുമുണ്ട്.ഉമ്മന്‍ ചാണ്ടി മധ്യസ്ഥനായി നടത്തിയ തമിഴ് നാട്ടിലെ സീറ്റു വിഭജന ചര്‍ച്ചയില്‍ 35 സീറ്റില്‍ കുറഞ്ഞൊരു ഒത്തുതീര്‍പ്പുമില്ലെന്ന പറഞ്ഞുടങ്ങിയ കോണ്‍ഗ്രസിനോട് അഴഗിരി 25 ല്‍ കൂടുതല്‍ ഒരു സീറ്റുപോലും തരാനാവില്ലെന്നും വേണമെങ്കില്‍ ഒപ്പം നിന്നാല്‍ മതിയെന്നും കല്‍പ്പുപോലും. 22 സീറ്റില്‍ കോണ്‍ഗ്രസിനെ ഒതുക്കാനായിരുന്നു ഡിഎംകെയുടെ ആദ്യ തീരുമാനം. ദിവസങ്ങള്‍ നീണ്ട സീറ്റുവിഭജന ചര്‍ച്ചയ്‌ക്കൊടുവില്‍ 25 സീറ്റ് എന്ന ധാരണയില്‍ കോണ്‍ഗ്രസ് ഒതുങ്ങാന്‍ നിര്‍ബന്ധിതരായി.മുസ്ലിംലീഗിന് മൂന്നു സീറ്റും മനിതേയ മക്കള്‍ കച്ചിക്ക് രണ്ടു സീറ്റും നല്‍കാന്‍ നേരത്തെ ധാരണയായിരുന്നു. സിപിഐ, എംഡിഎംകെ, വികെസി കക്ഷികള്‍ ആറു വീതം സീറ്റില്‍ മത്സരിക്കും. സിപിഎമ്മിനും മൂന്നോ നാലോ സീറ്റ് നല്‍കിയേക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (12 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (23 minutes ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (39 minutes ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (1 hour ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (1 hour ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (1 hour ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (1 hour ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (1 hour ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (2 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (2 hours ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (2 hours ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (2 hours ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (3 hours ago)

Malayali Vartha Recommends