പരാതി നല്കാൻ എത്തിയ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച് സബ് ഇൻസ്പെക്ടർ; എസ്ഐ താമസിക്കുന്ന പൊലീസ് സ്റ്റേഷൻ കോംപൗണ്ടിലുള്ള മുറിയിൽ വച്ചാണ് പീഡനം

രാജസ്ഥാനിലെ ആൽവാർ ജില്ലയിൽ പൊലീസിൽ പരാതി നൽകാൻ വന്ന യുവതിയെ മൂന്ന് ദിവസം തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ച് സബ് ഇൻസ്പെക്ടർ. ജയ്‌പൂരിലെ ആൽവർ പൊലീസ് സ്റ്റേഷനുകളിലൊന്നിലാണ് സംഭവം. എസ്ഐ താമസിക്കുന്ന പൊലീസ് സ്റ്റേഷൻ കോംപൗണ്ടിലുള്ള മുറിയിൽ വച്ചാണ് 26 കാരിയെ പീഡിപ്പിച്ചത്.
ഭർത്താവിനെതിരെ പരാതി നൽകാൻ മാർച്ച് 2നാണ് സ്ത്രീ സ്റ്റേഷനിൽ എത്തിയത് . സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീയും ഭർത്താവും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. 2018 ൽ ഇത് സംസാരിച്ച് പരിഹരിക്കുകയും ചെയ്തതാണ്.
എന്നാൽ ഇപ്പോൾ ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ടു. എന്നാലിത് നനല്കാൻ സ്ത്രീ തയ്യാറായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിയപ്പോഴാണ് എസ്ഐയെ കാണാൻ ആവശ്യപ്പെട്ടതെന്ന് ആൽവാർ പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.
അമ്പത് വയസ്സ് പ്രായം തോന്നിയ്ക്കുന്ന ഒരു പോലീസും മറ്റൊരു പോലീസും ചേർന്ന് മാർച്ച് 2നും മാർച്ച് 4നും സ്ത്രീയെ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
https://www.facebook.com/Malayalivartha























