മാഗി കഴിക്കാതിരിക്കുന്നതിലും ഭേദം മരിക്കുന്നതാണെന്ന് രാം ഗോപാല്‍ വര്‍മ

വിവാദങ്ങള്‍ക്കു തിരികൊളുത്തി ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ വീണ്ടും രംഗത്ത്. രാജ്യത്ത് വില്‍പ്പന നിരോധിച്ച ന്യൂഡില്‍സ് ഉല്‍പ്പന്നമായ മാഗിക്ക് പിന്തുണയറിയിച്ചാണ് ഇത്തവണ രാം ഗോപാല്‍ വര്‍മ രംഗത്തെത്തിയിരിക്കുന്നത്.
മാഗി കഴിക്കുന്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സംവിധായകന്‍ താന്‍ മാഗി മാത്രമേ കഴിക്കൂ എന്നാണ് പറയുന്നത്. മാഗി ശരീരത്തിന് നല്ലതല്ലെന്നും അത് കഴിക്കരുതെന്നും സര്‍ക്കാര്‍ പറയുമ്പോഴാണിത്.
മാഗി കഴിക്കാതിരിക്കുന്നതിലും ഭേദം മരിക്കുന്നതാണെണ് അദ്ദേഹം പറയുന്നു. മാഗി കഴിക്കുന്നതിന് വേണ്ടിയാണ് താന്‍ ജീവിക്കുന്നത്. എന്നാല്‍ മദ്യപിച്ച ശേഷമല്ല താന്‍ ഇക്കാര്യം പറയുന്നത്.
അഥവാ മാഗി കഴിച്ച് താന്‍ മരിച്ച് പോകുകയാണെങ്കില്‍ തന്റെ ശവസംസ്‌കാരത്തിന് മാഗി മാത്രം വന്നാല്‍ മതിയെന്നാണ് തന്റെ ആഗ്രഹം. കാരണം മരിക്കുന്നത് വരെ തനിക്ക് സന്തോഷം നല്‍കിയത് മാഗി മാത്രമാണ്. അത് നിരോധിച്ചവര്‍ തനിക്ക് ഒന്നും നല്‍കിയിട്ടില്ലെന്നും രാം ഗോപാല്‍ വര്‍മ ട്വിറ്ററില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























