സണ്‍ നെറ്റ്‌വര്‍ക്ക് ചാനലുകള്‍ക്കെതിരേ നടപടിക്കു സാധ്യത

സണ്‍ നെറ്റ്‌വര്‍ക്കിന്റെ 33 ചാനലുകള്‍ക്കെതിരേ കേന്ദ്രസര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നു. ഇതിനായി നിയമ മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നു കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.
സണ്‍ഗ്രൂപ്പ് ചെയര്‍മാന്‍ കലാനിധി മാരനും അദ്ദേഹത്തിന്റെ സഹോദരനും മുന്‍ കേന്ദ്ര മന്ത്രിയുമായ ദയാനിധി മാരനെതിരെ ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ കഴിഞ്ഞ ദിവസം സണ്‍ ഗ്രൂപ്പിന്റെ ചാനലുകള്‍ക്കു സുരക്ഷ അനുമതി നിഷേധിച്ചിരുന്നു. അതിനിടെ, സംഭവത്തില്‍ അടിയന്തരമായി ഇടപെടണമെന്നു കലാനിധിമ ാരന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനോടാവശ്യപ്പെട്ടു. കമ്പനി യാതൊരുവിധ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലോ ക്രിമിനല്‍ കേസുകളിലോ ഉള്‍പെട്ടിട്ടില്ലെന്നും മാരന്‍ കത്തില്‍ വ്യക്തമാക്കി. സണ്‍ ഗ്രൂപ്പിനെതിരേ മനഃപൂര്‍വം നടപടിയെടുത്തതാണെന്നും ചാനലിനെ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമാണിതെന്നും മാരന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























