ആന്ധ്രാപ്രദേശില്‍ വാന്‍ നദിയിലേക്ക് മറിഞ്ഞ് എഴു കുട്ടികളുള്‍പ്പെടെ 21 തീര്‍ഥാടകര്‍ മരിച്ചു

ആന്ധ്രാപ്രദേശില്‍ വാഹനാപകടത്തില്‍ 21 തീര്‍ഥാടകര്‍ മരിച്ചു. തീര്‍ഥാടകരുമായി സഞ്ചരിച്ച വാന്‍ ഗോദാവരി നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. രണ്ടു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ ഏഴു പേര്‍ കുട്ടികളും എട്ടു പേര്‍ സ്ത്രീകളുമാണ്. ആന്ധ്രയിലെ രാജ്മുന്ത്രിയ്ക്ക് സമീപമാണ് അപകടം.
തിരുപ്പതിയില്‍ നിന്നു തീര്‍ഥാടകരുമായി മടങ്ങിയ വാന്‍ ആണ് ഇന്നു രാവിലെ അഞ്ചുമണിയോടെ അപകടത്തില്‍പ്പെട്ടത്. ഇവര്‍ വിശാഖപട്ടണത്തെ അച്യുതപുരത്തുള്ളവരാണ് എന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























