രാജസ്ഥാനില്‍ ബസിന് മുകളില്‍ വൈദ്യുത കമ്പി തട്ടി 16 മരണം; നിരവധി പേര്‍ക്ക് പരിക്ക്

രാജസ്ഥാനില്‍ വിവാഹ സംഘം സം!ഞ്ചരിച്ചിരുന്ന ബസിനു മുകളില്‍ 11 കെ.വി വൈദ്യുത
കമ്പി തട്ടി ഷോക്കേറ്റ് 16 പേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. ജയ്പൂരിന് നൂറ് കിലോമീറ്റര്‍ അകലെ ടോങ്ക് ജില്ലയിലെ പചേവറില്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് ദുരന്തമുണ്ടായത്. അപകടകരമാം വിധം ചായ്ഞ്ഞു നിന്ന കന്പിയില്‍ ബസിന്രെ മേല്‍ക്കൂര തട്ടുകയായിരുന്നു. ബസില്‍ അന്‍പതോളം പേര്‍ ഉണ്ടായിരുന്നു. ദുരന്തമുണ്ടായി അല്പസമയത്തിനകം വൈദ്യുതി നിലച്ചതിനെ തുടര്‍ന്നാണ് നിരവധി പേര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും പചേവര്‍ സ്വദേശികളാണ്. മരിച്ചവരില്‍ അഞ്ച് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായതിനാല്‍ മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ജയ്പൂര്‍ എസ്.എം.എസ് ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ഒരു സംഘം ഇവിടേയ്ക്ക് എത്തിയിട്ടുണ്ട്.
സംഭവത്തില്‍ മുഖ്യമന്ത്രി വസുന്ധര രാജെ അതീവ ദു:ഖം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ കുടുംബത്തിന് അവര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























