എയര്‍ഇന്ത്യ വിളമ്പിയ ഭക്ഷണത്തില്‍ ചത്ത പല്ലി

സമയക്രമം പാലിക്കുന്നില്ലെന്ന പരാതികള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന എയര്‍ഇന്ത്യക്ക് മറ്റൊരു നാണക്കേടിന്റെ അനുഭവം കൂടി. ഡല്‍ഹിയില്‍ നിന്നു ലണ്ടനിലേക്ക് പറന്ന എയര്‍ഇന്ത്യയുടെ വിമാനത്തില്‍ യാത്രക്കാര്‍ക്ക് വിളമ്പിയ ഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടെത്തിയതാണ് പുതിയ സംഭവം. എയര്‍ഇന്ത്യയുടെ എഐ 111 വിമാനത്തിലാണ് സംഭവം. യാത്രക്കിടെ വിളമ്പിയ ഭക്ഷണത്തിലാണ് പല്ലിയെ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് വിമാന ജീവനക്കാരന്‍ ഭക്ഷണം മാറ്റിനല്‍കാമെന്ന് അറിയിച്ചെങ്കിലും ഇതിനു യാത്രക്കാരന്‍ വഴങ്ങിയില്ല. തുടര്‍ന്ന് എയര്‍ഇന്ത്യ അധികൃതര്‍ക്ക് പരാതി നല്‍കിയതായും യാത്രക്കാരന്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























