പെട്രോളിന് 64 പൈസ കൂട്ടി; ഡീസല്‍വില 1.35 രൂപ കുറച്ചു പുതുക്കിയ വില ചൊവ്വാഴ്ച അര്‍ധ രാത്രിയോടെ നിലവില്‍ വരും
പെട്രോള്‍വില ലിറ്ററിന് 64 പൈസ വര്‍ധിപ്പിച്ചു. ഡീസല്‍ വിലയില്‍ 1.35 രൂപയുടെ കുറവും വരുത്തി. ചൊവ്വാഴ്ച അര്‍ധരാത്രി പുതുക്കിയവില പ്രാബല്യത്തില്‍ വരുമെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു. പെട്രോളിന്റെ അന്തര്‍ദേശീയ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ ഡീസല്‍വിലയില്‍ ഇടിവുണ്ടായതായി കമ്പനികള്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
പുതുക്കിയ വിലനിലവാരമനുസരിച്ച് പെട്രോളിന്റെ ഡല്‍ഹിയിലെ വില 66.93 രൂപയും ഡീസല്‍വില 50.93 രൂപയുമായിരിക്കും. കഴിഞ്ഞമാസം പെട്രോള്‍ വിലയില്‍ 3.13 രൂപയും ഡീസലിന് 2.71 രൂപയും വര്‍ധിപ്പിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha