രാഹുല്‍ ഗാന്ധിയുടെ ഛത്തീസ്ഗഡിലെ പദയാത്ര ആരംഭിച്ചു

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഛത്തീസ്ഗഡില്‍ എത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പദയാത്ര ആരംഭിച്ചു. കര്‍ഷകര്‍ സംഘടിപ്പിക്കുന്ന 10 കിലോമീറ്റര്‍ കാല്‍നട റാലിയിലാണ് രാഹുല്‍ പങ്കെടുക്കുന്നത്. കല്‍ക്കരി ഖനനം മൂലവും വൈദ്യുത പദ്ധതിക്കായി അണക്കെട്ടുകള്‍ നിര്‍മ്മിച്ചതുമൂലവും ദുരിതത്തിലായ കര്‍ഷകരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി. റാലിക്കു ശേഷം ദാബ്‌റയില്‍ നടക്കുന്ന പൊതുയോഗത്തിലും രാഹുല്‍ സംബന്ധിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























