ബംഗളൂരു- ചെന്നൈ മെയില്‍ പാളം തെറ്റി, അപകടത്തില്‍ ആളപായമില്ല

ബംഗളൂരു- ചെന്നൈ മെയില്‍ ട്രെയിന്‍ പാളം തെറ്റി. ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ രണ്ടു കോച്ചുകളാണ് പാളത്തില്‍ നിന്നും തെന്നിമാറിയത്.
ബുധനാഴ്ച പുലര്‍ച്ചെ 4.30 ന് ബേസിന്‍ പാലത്തിന് സമീപത്തായിരുന്നു അപകടമുണ്ടായത്. തുടര്‍ന്ന് ഇതു വഴിയുള്ള ഗതാഗതം തടസപ്പെട്ടു. സ്ഥലത്തത്തെിയ വിദഗ്ധ സംഘത്തിന്റെ സഹായത്തോടെ 7.30 ഓടെ രണ്ടു കോച്ചുകളും ശരിയാക്കി ട്രെയിന്‍ യാത്ര പുന:രാരംഭിച്ചു. അപകടത്തില്‍ ആളപായമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























