പ്രമുഖ പാല്‍ ബ്രാന്‍ഡില്‍ സോപ്പിന്റെ അംശം കണ്ടെത്തി

പ്രമുഖ പാല്‍ വിതരണക്കാരായ മദര്‍ ഡയറിയുടെ പാല്‍ സാമ്പിളില്‍ സോപ്പിന്റെ അംശം കണ്ടെത്തി. യു.പി ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പ് (എഫ്ഡിഎ) സോപ്പിന്റെ അംശം കണ്ടെത്തിയത്. എന്നാല്‍, ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനി ഇത് നിഷേധിച്ചതായാണ് സൂചന. 2014 നവംബറില്‍ ശേഖരിച്ച രണ്ട് സാമ്പിളുകളില്‍ ഒന്നിലാണ് സോപ്പിന്റെ അംശം കണ്ടെത്തിയത്. സാമ്പിളുകള്‍ രണ്ടും മലിനമായിരുന്നു.
ഇവ കമ്പനിയുടെ പാല്‍ ശേഖരണ കേന്ദ്രത്തില്‍ നിന്ന് എടുത്തവയായിരുന്നു. ആദ്യം ലക്‌നോയിലും പിന്നീട് കമ്പനിയുടെ ആവശ്യപ്രകാരം കൊല്‍ക്കത്തയിലും പരിശോധന നടത്തിയെന്നും എഫ്ഡിഎ അധികൃതര്‍ പറയുന്നു. അതേസമയം, കമ്പനി അധികൃതര്‍ തങ്ങളുടെ ബ്രാന്‍ഡില്‍ സോപ്പിന്റെ അംശം കണ്ടെത്തിയെന്ന വാര്‍ത്ത നിഷേധിച്ചു. കവര്‍ പാലുകള്‍ അഞ്ച് തട്ടിലുളള പരിശോധനകളെ അതിജീവിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























