നിര്‍മാണത്തിലിരുന്ന മെട്രോ സ്റ്റേഷനില്‍ നിന്നും ഇരുമ്പു കമ്പി തലയില്‍ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

നിര്‍മാണത്തിലിരിക്കുന്ന മെട്രോ സ്റ്റേഷനില്‍ നിന്നും ഇരുമ്പ് കമ്പി തലയില്‍ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മാടിപ്പക്കം സ്വദേശിയും ഐ.ടി കന്പനി ജീവനക്കാരനുമായ ഗിരിധര്‍ (30) ആണ് മരിച്ചത്.
ചെന്നൈയിലെ തിരക്കേറിയ എയര്‍പ്പോര്‍ട്ട് റോഡില്‍ നിര്‍മിക്കുന്ന ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി മെട്രോ സ്‌റ്റേഷനില്‍ ഇന്ന് രാവിലെ 8.15നാണ് സംഭവം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മെട്രോ പദ്ധതിയോടനുബന്ധിച്ച് ഗിര്‍ഡറുകളും ക്രെയിനുകളും തകര്‍ന്നു വീണുണ്ടായ അപകടങ്ങളില്‍ നാല് പേര്‍ മരിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























