ബീഹാറില്‍ നാല് മാവോയിസ്റ്റുകളെ സുരക്ഷാസേന അറസ്റ്റു ചെയ്തു

ബീഹാറിലെ ജമൂയി ജില്ലയില്‍ നിന്നും സുരക്ഷാ സേന നാല് മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തു. ഭാരത് രാവത്, ദേവ് നാരായന്‍ യാദവ്, ഗോപാല്‍ രാവത്, രവീന്ദ്ര രാവത് എന്നിവരാണ് അറസ്റ്റിലായത്. സി.ആര്‍.പി.എഫും ജില്ലാ പൊലീസും സംയുക്തമായി നടത്തിയ റെയിഡിലാണ് പ്രവാസി ഗ്രാമത്തില്‍ നിന്നും ഇവരെ പിടികൂടിയതെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു.
ഇവരില്‍ നിന്നും നക്‌സല്‍ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള ലഘുരേഖകളും നികുതി പിരിക്കലിനെ സംബന്ധിക്കുന്ന വിവരങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























